വെഞ്ഞാറമൂട് കൂട്ടക്കൊല: അഫാന്റെ ആദ്യ ഘട്ട തെളിവെടുപ്പ് പൂർത്തിയായി
പേരുമലയിലെ വീട്ടിലും പാങ്ങോട്ടെ സൽമാബീവിയുടെ വീട്ടിലെത്തിച്ചുമാണ് തെളിവെടുപ്പ് നടത്തിയത്
Update: 2025-03-07 14:51 GMT
തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസിൽ ആദ്യ ഘട്ട തെളിവെടുപ്പ് പൂർത്തിയായി. പേരുമലയിലെ വീട്ടിലും പാങ്ങോട്ടെ സൽമാബീവിയുടെ വീട്ടിലെത്തിച്ചുമാണ് തെളിവെടുപ്പ് നടത്തിയത്. തെളിവെടുപ്പിന് ശേഷം പ്രതി അഫാനെ തിരികെ പാങ്ങോട് സ്റ്റേഷനിൽ എത്തിച്ചു. മൊഴിയെടുപ്പ് പൂർത്തിയാക്കി നാളെ കോടതിയിൽ ഹാജരാക്കും.
കഴിഞ്ഞ മാസം 25 നാണ് സഹോദരനടക്കം കുടുംബാംഗങ്ങളെയും പെൺസുഹൃത്തിനെയും അഫാൻ കൊലപ്പെടുത്തിയത്. പിതാവിന്റെ മാതാവ് സൽമ ബീവി (88), ബന്ധുക്കളായ ലത്തീഫ് (66), ഷാഹിദ (58), സഹോദരൻ അഫ്സാൻ (13), പെൺസുഹൃത്ത് ഫർസാന എന്നിവരാണ് മരിച്ചത്. മാതാവ് ഷെമിയെയും അഫാൻ ആക്രമിച്ചിരുന്നു.