ജയിച്ചാൽ ആദ്യം പോകുന്നത് ഷാഫിയുടെ ഓഫീസിലേക്ക്, കോൺഗ്രസ് ബഹുദൂരം പിന്നിൽപോകും; പി.സരിൻ

അറുപതിനായിരം വോട്ടെങ്കിലും തനിക്ക് ലഭിക്കുമെന്നും സരിൻ മീഡിയവണിനോട്

Update: 2024-11-21 05:11 GMT

പാലക്കാട്: വിജയിച്ച് കഴിഞ്ഞാല്‍ ആദ്യം പോകുന്നത് ഷാഫി പറമ്പിലിന്റെ ഓഫീസിലേക്കായിരിക്കുമെന്ന് പാലക്കാട്ടെ എൽഡിഎഫ് സ്വതന്ത്ര സ്ഥാനാർത്ഥി ഡോക്ടർ പി സരിൻ.

അറുപതിനായിരം വോട്ടെങ്കിലും തനിക്ക് ലഭിക്കുമെന്നും സരിൻ മീഡിയവണിനോട് പറഞ്ഞു. കോൺഗ്രസ് ബഹുദൂരം പിന്നിൽ പോകും. താനും സന്ദീപ് വാര്യരും പാർട്ടിവിട്ടത് ഒരുപോലെയല്ലെന്നും സന്ദീപ് പറഞ്ഞു. 

'പാലക്കാട്ടെ ഈ മുൻ എംഎൽഎയിൽ നിന്നാണല്ലോ ഞാൻ ഈ പുതിയ നിയോഗത്തിലേക്ക് എത്തിയത്. ഡിസിസി ഓഫീസിലും ലീഗിന്റെ ഓഫീസിലും പോകും. യുഡിഎഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് നിലനിൽക്കുന്നുണ്ടെങ്കിൽ അവിടെയും പോകും. ഏറ്റവും പ്രധാനപ്പെട്ട നന്ദി പറയാൻ തിരുവനന്തപുരത്തേക്കും പോകണം. ഫലപ്രഖ്യാപനത്തിന് ശേഷം പ്രതിപക്ഷ നേതാവായി വി.ഡി സതീശൻ തുടരുന്നുണ്ടെങ്കില്‍ കന്റോൺമെന്റ് ഹൗസിലേക്കും പോകുമെന്നും സരിൻ പറഞ്ഞു.

Watch Video Here

Full View

Tags:    

Writer - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

Editor - റിഷാദ് അലി

By - Web Desk

contributor

Similar News