കാര്‍ഷിക സര്‍വകലാശായിൽ സി.പി.എം അനുകൂല ട്രേഡ് യൂണിയൻ സമരം അൻപതാം ദിവസത്തിൽ

രമ്യാ ഹരിദാസ് എംപിയ്ക്കെതിരെ സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റിട്ടതിനാണ് സംഘടനാ നേതാവിനെ തരംതാഴ്തിയത്.

Update: 2022-11-29 01:10 GMT

കേരള കാര്‍ഷിക സര്‍വകലാശായിൽ സി.പി.എം അനുകൂല ട്രേഡ് യൂണിയൻ സമരം അൻപതാം ദിവസത്തിൽ. സർവകലാശാല ഭരണ സമിതിയെ തെരഞ്ഞെടുക്കാത്തത് ഉൾപ്പെടെയാണ് കാരണമായി പറയുന്നതെങ്കിലും സംഘടനാ നേതാവിനെ തരംതാഴ്ത്തിയതാണ് പ്രത്യക്ഷ സമരത്തിലേക്ക് നയിച്ചത്. സമരം കൊണ്ടുണ്ടായ ഭരണ സ്തംഭനത്തിൽ ഗവര്‍ണര്‍ റിപ്പോര്‍ട്ട് തേടിയതോടെ പ്രശ്ന പരിഹാരത്തിന് കൃഷി മന്ത്രി ചര്‍ച്ചക്ക് ശ്രമിക്കുന്നതായാണ് സൂചന.

മണ്ണൂത്തി കാര്‍ഷിക സര്‍വകലാശാലയിലെ സി.പി.എം അനുകൂല സംഘടനയായ എംപ്ലോയിസ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി സി.വി ഡെന്നിയെ തരംതാഴ്ത്തുകയും മറ്റു നേതാക്കളെ സ്ഥലം മാറ്റുകയും ചെയ്ത നടപടിക്കെതിരെയാണ് 50 ദിവസമായി തുടരുന്ന സമരം. രമ്യാ ഹരിദാസ് എംപിയ്ക്കെതിരെ സമൂഹ മാധ്യമങ്ങളില്‍ അപകീര്‍ത്തികരമായ പോസ്റ്റിട്ടതിനായിരുന്നു തരം താഴ്തിയത്. വകുപ്പ് മന്ത്രി പി പ്രസാദും സ്ഥലം എംഎൽഎ കൂടിയായ റവന്യൂ മന്ത്രി കെ രാജനും ഇടപെട്ടില്ലെന്ന. ആക്ഷേപവും സമരക്കാർക്കുണ്ട്.

Advertising
Advertising

കഴിഞ്ഞ 50 ദിവസമായി സർവകലാശാല ഭരണം നിലച്ചതോടെ ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ വൈസ് ചാന്‍സലറുടെ ചുമതല വഹിക്കുന്ന അഗ്രികള്‍ച്ചറല്‍ പ്രൊഡക്ഷന്‍ കമ്മീഷണര്‍ ഇഷിത റോയിയോട് റിപ്പോര്‍ട്ട് തേടി. എന്നാൽ ഭരണ സമിതിയിലേക്ക് അംഗങ്ങളെ നിയമിക്കാനുള്ള ശിപാർശ രണ്ട് വർഷമായി ഗവർണർ ഒപ്പിട്ടില്ലെന്ന് സമര സമിതി പറയുന്നു. ഗവര്‍ണറുടെ നീക്കത്തിന് പിന്നാലെ സമര സമിതി കൃഷിമന്ത്രിക്ക് ആവശ്യങ്ങളുന്നയിച്ച് കത്തു നല്‍കി. കത്ത് പരിഗണിച്ച് സമരക്കാരുമായി മന്ത്രി വരും ദിവസങ്ങളില്‍ ചര്‍ച്ച നടത്തുമെന്നാണ് സൂചന.

Full View

Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News