'പൊക്കം കുറഞ്ഞ മനുഷ്യരെ പ്രദര്‍ശന വസ്തുവാക്കി'; അമ്മു-നിമ്മു കാര്‍ണിവലിനെതിരെ വിമര്‍ശനം

അവര്‍ തങ്ങളുടെ ചടങ്ങിലെ കലാകാരന്മാരായിരുന്നു. അലങ്കാര വസ്തുക്കള്‍ ആയിരുന്നില്ലെന്നും അഹാനയുടെ മറുപടി

Update: 2026-10-01 09:31 GMT

വലിയ ഊഹാപോഹങ്ങള്‍ക്ക് ഒടുവിലായിരുന്നു നടി അഹാന കൃഷ്ണയുടെയും സിനിമാറ്റോഗ്രാഫര്‍ നിമിഷ് രവിയുടെയും വിവാഹം. സെപ്റ്റംബര്‍ 13ന് കോവളത്തെ താജ് ഹോട്ടലില്‍ നടന്ന സ്വകാര്യ വിവാഹച്ചടങ്ങുകളുടെ ചിത്രങ്ങളും വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരുന്നു. വളരെ സ്വകാര്യമായി നടന്ന ചടങ്ങില്‍ നടന്‍ ദുല്‍ഖര്‍ സല്‍മാന്‍, കന്നഡ നടന്‍ ഋഷബ് ഷെട്ടി, നടി മമിതാ ബൈജു തുടങ്ങിയവരാണ് അതിഥികളായി എത്തിയിരുന്നത്.

ഇരുവരുടെയും വിവാഹത്തിന് ശേഷം നടന്ന 'സംഗീത്' പരിപാടിയുടെ ചിത്രങ്ങളും സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം അഹാന പുറത്തുവിട്ട 'അമ്മു-നിമ്മു' കാര്‍ണിവല്‍ എന്ന പ്രീ വെഡിങ് ആഘോഷത്തിന്റെ ചിത്രങ്ങള്‍ ഇപ്പോള്‍ വിവാദമായിരിക്കുകയാണ്. ആഘോഷത്തില്‍ ഉയരം കുറഞ്ഞ ഡ്വാര്‍ഫിസമുള്ള മനുഷ്യരെ പ്രദര്‍ശന വസ്തുവാക്കിയെന്നാണ് വിമര്‍ശനം.

Advertising
Advertising

പൊക്കം കുറഞ്ഞവരെ അലങ്കാരത്തിനായി ഉപയോഗിച്ചുവെന്നും വിമര്‍ശനമുണ്ട്. എന്നാല്‍ ഒരു ഏജന്‍സി മുഖേനയാണ് പ്രൊഫഷണലായ ജഗ്ഗ്‌ലര്‍മാരെയും കാര്‍ണിവല്‍ കലാകാരന്മാരെയും ബുക്ക് ചെയ്തതെന്നും ഉയരം, ലിംഗഭേദം എന്നിവ നോക്കി ആരെയും ആവശ്യപ്പെട്ടിട്ടില്ലെന്നും അഹാന മറുപടി നല്‍കി. പോസ്റ്റിന് താഴെ വന്ന ഒരു കമന്റിന് നല്‍കിയ മറുപടിയിലാണ് അഹാനയുടെ പ്രതികരണം.

'അവര്‍ ഞങ്ങളുടെ ചടങ്ങിലെ കലാകാരന്മാരായിരുന്നു. അലങ്കാര വസ്തുക്കള്‍ ആയിരുന്നില്ല. കാര്യം അറിയാതെ വിധി പറയുമ്പോള്‍, ഒബ്‌ജെക്റ്റിഫിക്കേഷന്‍ നടത്തുന്നത് ഞങ്ങള്‍ അല്ലെന്നാണ് മനസിലാക്കുന്നത്,' എന്നും അഹാന പറഞ്ഞു.

തുടര്‍ന്ന് അഹാനയെ പിന്തുണച്ചും നിരവധി പേര്‍ രംഗത്തെത്തി. പലയിടങ്ങളില്‍ നിന്നും വിവേചനം നേരിടുന്ന ഒരു വിഭാഗം മനുഷ്യര്‍ അവരുടെ ജോലിയിലൂടെ സന്തോഷം കണ്ടെത്തുന്നുണ്ടെങ്കില്‍ അതില്‍ എന്താണ് തെറ്റെന്നും അത് അവരുടെ ഉപജീവനമാര്‍ഗമാണെന്ന് മനസിലാക്കണമെന്നും ചിലര്‍ പറയുന്നു.

ഒരു തരത്തില്‍ തങ്ങളുടെ കഴിവുകള്‍ പ്രദര്‍ശിപ്പിക്കാനുള്ള അവസരമല്ലേ അവര്‍ക്ക് കിട്ടുന്നത്. ചെയ്യുന്ന ജോലിയില്‍ അവര്‍ വിവേചനം നേരിടുന്നുണ്ടെങ്കില്‍ അതിനെതിരെ സംസാരിക്കണമെന്നും മറ്റു ചിലര്‍ പ്രതികരിച്ചു. 

Tags:    

Writer - രാഗേന്ദു​ പി.ആർ

contributor

Web Journalist

Editor - രാഗേന്ദു​ പി.ആർ

contributor

Web Journalist

By - Web Desk

contributor

Similar News