'യുഡിഎഫ് യോഗം വിളിക്കാൻ മുഖ്യമന്ത്രി മുതിരുന്നില്ല, പ്രധാന തീരുമാനങ്ങൾ ഞാനറിയുന്നത് മാധ്യമങ്ങളിലൂടെ'; അതൃപ്തി പരസ്യമാക്കി അടൂർ പ്രകാശ്

കാബിനറ്റ് പദവി ഉൾപ്പെടെയുള്ള തീരുമാനം താൻ അറിഞ്ഞില്ലെന്നും യുഡിഎഫ് യോഗം ചേരാൻ കഴിയാത്തതിനാൽ പല കാര്യങ്ങളും ചർച്ച ചെയ്യാൻ കഴിയുന്നില്ലെന്നും യുഡിഎഫ് കൺവീനർ അടൂർ പ്രകാശ്

Update: 2026-10-01 10:24 GMT

തിരുവനന്തപുരം: കാബിനറ്റ് പദവി ഉൾപ്പെടെയുള്ള തീരുമാനം താൻ അറിഞ്ഞില്ലെന്നും യുഡിഎഫ് യോഗം ചേരാൻ കഴിയാത്തതിനാൽ പല കാര്യങ്ങളും ചർച്ച ചെയ്യാൻ കഴിയുന്നില്ലെന്നും യുഡിഎഫ് കൺവീനർ അടൂർ പ്രകാശ്. യുഡിഎഫ് ചെയർമാനായ മുഖ്യമന്ത്രി യോഗം വിളിക്കാൻ മുൻകൈ എടുക്കുന്നില്ലെന്നും അതൃപ്തി ഹൈക്കമാൻഡിനെ അറിയിക്കുമെന്നും അടൂർ പ്രകാശ് പറഞ്ഞു. തിരുവനന്തപുരത്ത് മാധ്യമങ്ങളോട് തുറന്നടിക്കുകയായിരുന്നു യുഡിഎഫ് കൺവീനർ.

'കാബിനറ്റ് പദവിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട രണ്ട് വ്യക്തികൾക്കും അതിന് അർഹതയുണ്ടെന്ന് ഞാൻ സമ്മതിക്കുന്നു. പക്ഷെ, യുഡിഎഫ് കൺവീനർ എന്ന നിലയിൽ ഇത്തരം കാര്യങ്ങളെ കുറിച്ച് ഞാൻ നേരത്തേ അറിയേണ്ടിയിരുന്നല്ലോ. അതുണ്ടായില്ല. ആരെയും തള്ളിപ്പറയാൻ വേണ്ടി പറയുന്നതല്ല, അവർക്ക് അർഹതയുണ്ടെന്ന കാര്യത്തിൽ സംശയമില്ല. എങ്കിലും, ഇത്തരം കാര്യങ്ങളിൽ ഒരു മുൻകൂട്ടിയുള്ള കൂടിയാലോചനകളും ആവശ്യമായിരുന്നു.' അടൂർ പ്രകാശ് പറഞ്ഞു.

Advertising
Advertising

'പലയാളുകളും എന്നെ വിളിച്ച് തീരുമാനം എന്താണെന്ന് അന്വേഷിച്ചിരുന്നു. എന്നാൽ, മറുപടി പറയാൻ കഴിയുന്നുണ്ടായിരുന്നില്ല. കേരളത്തിലെ യുഡിഎഫ് കൺവീനർ എന്ന നിലയിൽ പ്രവർത്തിക്കാൻ എന്നെ ചുമതലപ്പെടുത്തിയത് എഐസിസിയാണ്. എനിക്കുണ്ടായ അതൃപ്തി അധികം വൈകാതെ തന്നെ ഹൈക്കമാൻഡിനെ അറിയിക്കും. മുഖ്യമന്ത്രിയെ കുറ്റപ്പെടുത്താൻ വേണ്ടിയല്ല ഞാനിത് പറയുന്നത്. എന്‍റെ അനുഭവത്തിന്‍റെ വെളിച്ചത്തിലാണ് പറഞ്ഞത്. യുഡിഎഫ് കൺവീനർ എന്ന നിലയിൽ ഇതൊന്നും മുൻകൂട്ടി അറിഞ്ഞിരുന്നില്ല.' അദ്ദേഹം വ്യക്തമാക്കി.

'മാണി സി.കാപ്പിന് ക്യാബിനറ്റ് പദവി ലഭിക്കുമെന്ന തരത്തിലുള്ള ചർച്ചകളും തീരുമാനങ്ങളും ഞാൻ മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞത്. യുഡിഎഫിൽ ഇത്തരം കാര്യങ്ങൾ ചർച്ചയ്ക്ക് വന്നിട്ടില്ല. മുഖ്യമന്ത്രിക്ക് ഒട്ടനവധി തിരക്കുകൾ ഉള്ളതുകൊണ്ട് എല്ലാ കാര്യങ്ങളും മുൻകൂട്ടി അറിയിക്കുമെന്ന് ഞാൻ കരുതുന്നില്ല. എങ്കിലും, ഒരു കൺവീനർ എന്ന നിലയിൽ ഇത്തരം പ്രധാന വിവരങ്ങൾ മാധ്യമങ്ങൾ വഴി അറിയേണ്ടി വരുന്നത് ദുഃഖകരമാണ്.' വിഷയത്തിലുള്ള തന്‍റെ വിയോജിപ്പും പ്രതിഷേധവും എഐസിസിയെ അറിയിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

'ചെയർമാനെന്ന നിലയിൽ മുഖ്യമന്ത്രി തരുന്ന നിർദേശം അനുസരിച്ചാണ് കൺവീനർ പ്രവർത്തിക്കേണ്ടത് എന്നുള്ള സാമാന്യമര്യാദ വെച്ചുകൊണ്ടുള്ള പ്രവർത്തനങ്ങളാണ് നാളിതുവരെയും ഞാൻ നടത്തിയിട്ടുള്ളത്. വൈദ്യുത പ്രതിസന്ധി എങ്ങനെയുണ്ടായി എന്ന് എല്ലാവർക്കുമറിയാം. വൈദ്യുതി പ്രതിസന്ധിയെ ചൊല്ലിയുള്ള പ്രയാസങ്ങളിൽ മുഖ്യമന്ത്രി പൊതുജനങ്ങൾക്ക് ബോധ്യപ്പെടുന്ന തരത്തിലേക്ക് കാര്യങ്ങൾ പറയേണ്ടിയിരുന്നു. മുഖ്യമന്ത്രിയുടെ വിമാനയാത്രയെ ചൊല്ലിയുള്ള വിവാദങ്ങളിലും ജനങ്ങളെ കാര്യങ്ങൾ കൃത്യമായി ബോധ്യപ്പെടുത്തേണ്ടതുണ്ട്.'

സംസ്ഥാനത്തെ ഉപതെരഞ്ഞെടുപ്പുകളിൽ ഏകോപനക്കുറവ് സംഭവിച്ചുവെന്നും മുഖ്യമന്ത്രി പലയിടത്തും സ്വന്തം നിലക്ക് പോയെന്നും അദ്ദേഹം പറഞ്ഞു. ചിറയിൻകീഴിൽ രമ്യ ഹരിദാസിന്‍റെ വിഷയം തിരിച്ചടിയായെന്നും പറഞ്ഞ അടൂർ പ്രകാശ്, മുഖ്യമന്ത്രി അവഗണിക്കുന്നുവുണ്ടോയെന്ന ചോദ്യത്തിന് നിങ്ങൾ തന്നെ വിലയിരുത്തൂവെന്ന് മറുപടി നൽകുകയും ചെയ്തു.

Watch Video:

Full View

Tags:    

Writer - അൻഫസ് കൊണ്ടോട്ടി

Web Journalist

2025 ആഗസ്റ്റ് മുതൽ മീഡിയവൺ ഓൺലൈനിൽ ട്രെയിനീ ജേർണലിസ്റ്റ്. ഇംഗ്ലീഷിൽ ബിരുദവും കോഴിക്കോട് മീഡിയവൺ അക്കാദമിയിൽ നിന്ന് കൺവേർജൻസ് ജേർണലിസത്തിൽ പിജി ഡിപ്ലോമയും. കേരള, ദേശീയ, അന്തർദേശീയ വാർത്തകളും കായികം, ആരോഗ്യം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി ലേഖനങ്ങളും അഭിമുഖങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്

Editor - അൻഫസ് കൊണ്ടോട്ടി

Web Journalist

2025 ആഗസ്റ്റ് മുതൽ മീഡിയവൺ ഓൺലൈനിൽ ട്രെയിനീ ജേർണലിസ്റ്റ്. ഇംഗ്ലീഷിൽ ബിരുദവും കോഴിക്കോട് മീഡിയവൺ അക്കാദമിയിൽ നിന്ന് കൺവേർജൻസ് ജേർണലിസത്തിൽ പിജി ഡിപ്ലോമയും. കേരള, ദേശീയ, അന്തർദേശീയ വാർത്തകളും കായികം, ആരോഗ്യം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി ലേഖനങ്ങളും അഭിമുഖങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്

By - Web Desk

contributor

Similar News