മുഖ്യമന്ത്രിക്കെതിരായ ആരോപണം; ആന്റോ അഗസ്റ്റിൻ കളമശേരി പൊലീസിന് മുന്നിൽ ഹാജരായി

മുഖ്യമന്ത്രി വി.ഡി. സതീശൻ രണ്ടാം വിവാഹം കഴിച്ചുവെന്ന ആരോപണവുമായി ബന്ധപ്പെട്ടാണ് പൊലീസ് ആന്റോ അഗസ്റ്റിനെ ചോദ്യം ചെയ്യുന്നത്

Update: 2026-10-01 09:14 GMT

കൊച്ചി: മുഖ്യമന്ത്രിക്കെതിരെ വ്യാജരേഖകൾ ചമച്ച് സർക്കാരിനെ അട്ടിമറിക്കാൻ ശ്രമിച്ചെന്ന പരാതിയിൽ റിപ്പോർട്ടർ ടിവി മാനേജിങ് എഡിറ്റർ ആന്റോ അഗസ്റ്റിൻ പൊലീസിന് മുന്നിൽ ഹാജരായി. കളമശേരി പൊലീസ് സ്റ്റേഷനിലാണ് അദ്ദേഹം ഹാജരായത്.

മുഖ്യമന്ത്രി വി.ഡി. സതീശൻ രണ്ടാം വിവാഹം കഴിച്ചുവെന്ന ആരോപണവുമായി ബന്ധപ്പെട്ടാണ് പൊലീസ് ആന്റോ അഗസ്റ്റിനെ ചോദ്യം ചെയ്യുന്നത്. കോൺഗ്രസ് നേതാവ് രാജു പി. നായർ നൽകിയ പരാതിയിലാണ് പൊലീസ് നടപടി.

മുഖ്യമന്ത്രിക്കെതിരെ വ്യാജരേഖകൾ നിർമിച്ച് സർക്കാരിനെ അട്ടിമറിക്കാൻ ശ്രമിച്ചെന്നാണ് പരാതിയിലെ ആരോപണം. ആന്റോ അഗസ്റ്റിന്റെ കൈവശമുള്ളതായി പറയുന്ന രണ്ട് യുവാക്കൾ കൈമാറിയ രേഖകൾ പിടിച്ചെടുക്കണമെന്നും പരാതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. 

Tags:    

Writer - ഹഫീസ പി.കെ

contributor

Editor - ഹഫീസ പി.കെ

contributor

By - Web Desk

contributor

Similar News