ജിദ്ദ മുൻ പ്രവാസിയും ജീവകാരുണ്യ പ്രവർത്തകനുമായ അഹമ്മദ് പാറക്കൽ അന്തരിച്ചു

തുർക്കിയിലെ ഇസ്താബൂളിൽ വെച്ചാണ് അന്ത്യം

Update: 2025-10-26 11:26 GMT

Photo|Special Arrangement

കണ്ണൂർ: ജമാഅത്തെ ഇസ്ലാമി നേതാവും ജീവകാരുണ്യ പ്രവർത്തകനുമായ അഹമ്മദ് പാറക്കൽ കാഞ്ഞിരോട് (80) തുർക്കിയിൽ വെച്ച് അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ചികിത്സയിലിരിക്കെ ഞായറാഴ്ച രാവിലെയാണ് മരണപ്പെട്ടത്. നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ നടന്നുവരികയാണ്.

അൽ ഹുദ ഇംഗ്ലീഷ് സ്‌കൂൾ രക്ഷാധികാരി, കാഞ്ഞിരോട് ഇസ്ലാമിയ ട്രസ്റ്റ് ചെയർമാൻ, അൽ ഹുദ അക്കാദമി പ്രോജക്ട് കൺവീനർ, ജമാഅത്തെ ഇസ്ലാമി കാഞ്ഞിരോട് യൂണിറ്റ് പ്രസിഡന്റ്, കാരുണ്യ ട്രസ്റ്റ് ഫൗണ്ടർ ചെയർമാൻ, തണൽ കാഞ്ഞിരോട് ചെയർമാൻ, കാഞ്ഞിരോട് ബൈതു സകാത്ത് കമ്മിറ്റി പ്രസിഡന്റ്, ജമാഅത്തെ ഇസ്ലാമി ചക്കരക്കൽ ഏരിയ സമിതി അംഗം, മസ്ജിദുൽ ഹുദ രക്ഷാധികാരി, കാഞ്ഞിരോട് വെൽഫെയർ സൊസൈറ്റി (സംഗമം അയൽകൂട്ടം) പ്രഥമ ചെയർമാൻ, അൽ ഹുദ ഹോളിഡേ മദ്റസ പ്രസിഡന്റ്, കാരുണ്യ പെയിൻ ആൻഡ് പാലിയേറ്റീവ് കൺവീനർ, കെഐജി ജിദ്ദ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം, നഹർ കോളേജ് കൺവീനർ തുടങ്ങിയ വ്യത്യസ്ത മേഖലകളിൽ പ്രവർത്തിച്ചിരുന്നു.

Advertising
Advertising

ജീവകാരുണ്യ മേഖലയിലും അദ്ദേഹം സജീവമായിരുന്നു. കാരുണ്യ ക്ലിനിക്, തണൽ കാഞ്ഞിരോട്, അൽ ഹുദ അക്കാദമി തുടങ്ങിയ സ്ഥാപനങ്ങൾ തുടങ്ങുന്നതിൽ നേതൃത്വം നൽകി. ജിദ്ദ ഫസൽ ഇസ്ലാമിക് ബാങ്ക് വൈസ് പ്രസിഡന്റ് ആയാണ് ഔദ്യോഗിക ജീവിതത്തിൽ നിന്ന് വിരമിച്ചത്. ജിദ്ദയിലെ പ്രവാസി കൂട്ടായ്മകളുടെ സംഘാടകനും പ്രവർത്തകനുമായിരുന്നു. സൗദിയിൽ ദീർഘകാലം കെഐജി ഭാരവാഹിയായിരുന്നു. ജിദ്ദയിൽ എത്തുന്ന പ്രവാസികൾക്ക് താങ്ങും തണലുമായി സേവന മേഖലയിൽ മുദ്ര പതിപ്പിച്ചു. കാഞ്ഞിരോടിലെ ആദ്യത്തെ യൂണിവേഴ്സിറ്റി റാങ്ക് ഹോൾഡറായിരുന്നു (ബിഎസ്‌സി അഗ്രിക്കൾച്ചർ). പ്രവാസത്തിന് ശേഷം കാഞ്ഞിരോടിലെയും പരിസരപ്രദേശങ്ങളിലെയും ജീവകരുണ്യ പ്രവർത്തനങ്ങളിൽ സജീവമായി ഇടപെട്ടു.

പിതാവ്: പി.പി അയമ്മദ്, മാതാവ്: പാറക്കൽ ആയിഷ, ഭാര്യ: ആയിഷബി (ഗ്രീൻ ഹൗസ്), മക്കൾ: ഡോ: ഷബീർ (ഡയാകെയർ, കണ്ണൂർ), സാജിദ് (സൗദി), ഇസ്മായിൽ (ചർട്ടേർഡ് അക്കൗണ്ടന്റ്, കണ്ണൂർ), ഡോ. സുഹാന (ആശിർവാദ് ഹോസ്പിറ്റൽ), സുഹൈല (ഫാർമസിസ്റ്റ്, സൗദി). മരുമക്കൾ: ഡോ. മുഹമ്മദ് ഷഹീദ് (ആശിർവാദ് ഹോസ്പിറ്റൽ), ഹാഷിർ (ചർട്ടേർഡ് അക്കൗണ്ടന്റ്, സൗദി), റോഷൻ നഗീന (ആർക്കിടെക്ട്), ഡോ. ഹൈഫ, അൻസീറ ഷഹ്‌സാദി ബൗട്ടിക് (കണ്ണൂർ), സഹോദരങ്ങൾ: മൊയ്ദീൻ (ചാംസ് സ്‌പോർട്‌സ്, കണ്ണൂർ), യൂസുഫ് (സൗദി), മായൻ (സൗദി), ഖദീജ (കാഞ്ഞിരോട്), പരേതയായ ഫാത്തിമ

Tags:    

Writer - അരീജ മുനസ്സ

Web Journalist

2025 ഏപ്രിൽ മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. നിലവിൽ ട്രെയിനി വെബ് ജേണലിസ്റ്റ്. ഡൽഹി യൂണിവേഴ്‌സിറ്റിയിൽ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദവും കാലിക്കറ്റ് പ്രസ്‌ക്ലബ്ബിൽ നിന്നും മാസ് കമ്മ്യൂണിക്കേഷൻ ആന്റ് ജേണലിസത്തിൽ പിജി ഡിപ്ലോമയും നേടി.

Editor - അരീജ മുനസ്സ

Web Journalist

2025 ഏപ്രിൽ മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. നിലവിൽ ട്രെയിനി വെബ് ജേണലിസ്റ്റ്. ഡൽഹി യൂണിവേഴ്‌സിറ്റിയിൽ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദവും കാലിക്കറ്റ് പ്രസ്‌ക്ലബ്ബിൽ നിന്നും മാസ് കമ്മ്യൂണിക്കേഷൻ ആന്റ് ജേണലിസത്തിൽ പിജി ഡിപ്ലോമയും നേടി.

By - Web Desk

contributor

Similar News