തൃക്കാക്കര നഗരസഭാ അധ്യക്ഷ തർക്കം; അജിത തങ്കപ്പൻ രാജിവെച്ചു

മുൻധാരണ പ്രകാരം രാജി താമസിച്ചിട്ടില്ലെന്നും ഭരണം നഷ്ടപ്പെടില്ല എന്നാണ് പ്രതീക്ഷ എന്നും അജിത

Update: 2023-07-03 08:56 GMT
Advertising

തൃക്കാക്കര: തൃക്കാക്കര നഗരസഭാ ചെയർപേഴ്‌സൺ അജിത തങ്കപ്പൻ രാജി വെച്ചു. പാർട്ടി ആവശ്യപ്പെട്ടത് പ്രകാരമാണ് രാജി എന്നാണ് അജിത തങ്കപ്പന്റെ പ്രതികരണം. മുൻ ധാരണപ്രകാരം രാജി താമസിച്ചിട്ടില്ലെന്നും ഭരണം നഷ്ടപ്പെടില്ല എന്നാണ് പ്രതീക്ഷ എന്നും അജിത പറഞ്ഞു. രാജിക്കത്ത് നഗരസഭാ സെക്രട്ടറിക്ക് കൈമാറി.

എൽ.ഡി.എഫും സ്വതന്ത്ര കൗൺസിലർമാരും ചേർന്ന് യു.ഡി.എഫ്. ഭരണം അട്ടിമറിക്കാനുള്ള ശ്രമം നടത്തിയതിനു പിന്നാലെയാണ് രാജി വയ്ക്കാനുള്ള തീരുമാനം. സ്തീ സംവരണ സീറ്റായ ചെയർ പേഴ്‌സൺ സ്ഥാനം രണ്ടര വർഷത്തിന് ശേഷം എ ഗ്രൂപ്പിന് നൽകണമെന്ന ധാരണയിലാണ് ഐ ഗ്രൂപ്പുകാരിയായ അജിത തങ്കപ്പൻ സ്ഥാനമേറ്റെടുത്തത്. എന്നാൽ ഈ ധാരണ തങ്ങളെ അറിയിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി  സ്വതന്ത്ര കൗൺസിലർമാർ എൽ.ഡി.എഫിനൊപ്പം നിൽക്കാൻ തീരുമാനിക്കുകയായിരുന്നു.

സ്വതന്ത്ര കൗൺസിലർ ഓമനക്ക് ചെയർ പേഴ്‌സൺ സ്ഥാനം നൽകുകയാണെങ്കിൽ കൂടെ നിൽക്കാമെന്ന ധാരണപ്രകാരമാണ് നാല് സ്വതന്ത്ര കൗൺസിലർമാർ എൽ.ഡി.എഫിലേക്ക് പോയത്. 43 അംഗ കൗൺസിലിൽ നാല് സ്വതന്ത്രർ അടക്കം 25 പേരുടെ പിന്തുണയോടെയാണ് യു.ഡി.എഫ് അധികാരത്തിലെത്തിയത്. നിലവിൽ എൽ.ഡി. എഫിന് 18 കൗൺസിലമാരാണുള്ളത്.  ഇതിലേക്ക് 4 വിമതർ കൂടി ചേർന്നാൽ അവരുടെ അംഗ ബലം 22 ആകും.

ഇത്തരത്തിൽ ഒരു അവിശ്വാസ പ്രമേയം കൊണ്ടുവരാനാണ് എൽ.ഡി.എഫ് നീക്കം. നാല് വിമതരും ഈ അവിശ്വാസത്തെ പിന്തുണക്കുമെന്ന് പറഞ്ഞിരുന്നു. ഇങ്ങനനെ ഒരു സാഹചര്യമുണ്ടായാൽ യു.ഡി.എഫിന് ഭരണം നഷ്ടമാവും. ഈ സാഹചര്യത്തിലാണ് കോൺഗ്രസ് അജിതയോട് രാജിവെക്കാൻ ആവശ്യപ്പെട്ടത്.

Full View

സ്വതന്ത്രരെ അനുനയിപ്പിക്കാൻ വലിയ രീതിയിലുള്ള ചർച്ചകൾ യു.ഡി.എഫിന്റെ ഭാഗത്ത് നിന്നുണ്ടാവും. സ്വതന്ത്രമ്മാരിൽ ഒരാളെയെങ്കിലും കൂടെ നിർത്തിയില്ലെങ്കിൽ രണ്ടര വർഷം പിന്നിടുമ്പോൾ തന്നെ യുഡിഎഫിന് ഭരണം നഷ്ടമാകും.

Tags:    

Writer - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

Editor - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

By - Web Desk

contributor

Similar News