അഖില ഭാരത ഹിന്ദുമഹാസഭയുടെ പിന്തുണ എം.സ്വരാജിന്

എൽഡിഎഫിന്റെ ജയം കാലഘട്ടത്തിന്റെ ആവശ്യമെന്ന് സ്വാമി ദത്താത്രേയ സായി സ്വരൂപനാഥ്

Update: 2025-06-10 05:35 GMT

നിലമ്പൂർ: നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ അഖില ഭാരത ഹിന്ദുമഹാസഭ എൽഡിഎഫ് സ്ഥാനാർത്ഥി എം. സ്വരാജിനെ പിന്തുണക്കും. സംസ്ഥാന പ്രസിഡന്റ് സ്വാമി ദത്താത്രേയ സായി സ്വരൂപനാഥ് നിലമ്പൂരിൽ നടത്തിയ വാർത്താസമ്മേളനത്തിലാണ് എൽഡിഎഫിനെ പിന്തുണക്കുന്ന കാര്യം വ്യക്തമാക്കിയത്.

എൽഡിഎഫിന്റെ ജയം കാലഘട്ടത്തിന്റെ ആവശ്യമെന്നും സ്വാമി ദത്താത്രേയ പറഞ്ഞു. കേരളത്തിൽ പിണറായി സർക്കാർ വികസനത്തിന്റെ തേരോട്ടം നടത്തുകയാണെന്നും അദ്ദേഹം പറഞ്ഞു. വാർത്താസസമ്മേളനത്തിൽ ഹിന്ദുമഹാസഭ മലപ്പുറം ജില്ലാ പ്രസിഡന്റ് പ്രകാശും പങ്കെടുത്തു.

Tags:    

Writer - അനസ് അസീന്‍

contributor

Editor - അനസ് അസീന്‍

contributor

By - Web Desk

contributor

Similar News