ആലപ്പുഴ വാഹനാപകടം; റെന്‍റ് എ കാർ ലൈസൻസ് ഇല്ല, വാഹന ഉടമക്കെതിരെ നടപടി ഉണ്ടാകും

വാഹന ഉടമയോട് അടിയന്തരമായി എൻഫോഴ്സ്മെന്‍റ് ആർടിഒയ്ക്ക് മുൻപിൽ ഹാജരാകാൻ നിർദേശം നല്‍കിയിട്ടുണ്ട്

Update: 2024-12-03 06:36 GMT

ആലപ്പുഴ: ആലപ്പുഴ വാഹനാപകടത്തില്‍ വിദ്യാര്‍ഥികള്‍ക്ക് കാര്‍ വാടകക്ക് കൊടുത്ത വാഹന ഉടമക്കെതിരെ നടപടിയുണ്ടാകും. കാർ വാടകയ്ക്ക് കൊടുത്തത് നിയമവിരുദ്ധമായിട്ടാണ്. ഇയാള്‍ക്ക് റെന്‍റ് എ കാര്‍ ലൈസന്‍സില്ല. ടാക്സി പെർമിഷനും ഇല്ല. വാഹന ഉടമയോട് അടിയന്തരമായി എൻഫോഴ്സ്മെന്‍റ് ആർടിഒയ്ക്ക് മുൻപിൽ ഹാജരാകാൻ നിർദേശം നല്‍കിയിട്ടുണ്ട്. ആലപ്പുഴ വളഞ്ഞ വഴി സ്വദേശി ഷാമിൽ ഖാനാണ് വാഹന ഉടമ. ഏഴ് പേര്‍ക്ക് സഞ്ചരിക്കാവുന്ന കാറില്‍ സഞ്ചരിച്ചത് 11 വിദ്യാര്‍ഥികളാണ്.

അപകടകാരണം എന്താണെന്ന് വിശദമായി അന്വേഷിക്കുമെന്നും ഇതിനായി ആർടിഒ യെ ചുമതലപ്പെടുത്തിയെന്നും ആലപ്പുഴ കലക്ടർ മീഡിയവണിനോട് പറഞ്ഞു. '' കാറിൽ അധികമാളുകൾ സഞ്ചരിച്ചിട്ടുണ്ട്. ചികിത്സയിൽ കഴിയുന്നവരുടെ ചികിത്സ ഉറപ്പാക്കും. പോസ്റ്റ്മോർട്ടത്തിനുശഷം വണ്ടാനത്ത് പൊതുദർശനത്തിന് വയ്ക്കും. ശേഷം മൃതദേഹങ്ങൾ വീടുകളിൽ എത്തിക്കും. ഇതിനായി ആംബുലൻസ് ക്രമീകരിച്ചിട്ടുണ്ട്'' കലക്ടര്‍ അറിയിച്ചു.

ഇന്നലെ രാത്രി 9.45 ഓടെയാണ് അപകടം. വണ്ടാനത്ത് നിന്ന് സിനിമക്ക് പോകുകയായിരുന്ന വിദ്യാർഥികളാണ് അപകടത്തിൽപ്പെട്ടത്.ഒരാൾ സംഭവസ്ഥലത്തും നാല് പേർ ആശുപത്രിയിൽ വെച്ചുമാണ് മരിച്ചത്.

Full View

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

By - Web Desk

contributor

Similar News