ആലപ്പുഴ വാഹനാപകടം; മൂന്ന് പേരുടെ പോസ്റ്റുമോർട്ടം പൂർത്തിയായി, വിശദമായ അന്വേഷണം നടത്തുമെന്ന് കലക്ടര്‍

അപകടസ്ഥലത്ത് ആർടിഒയുടെ പ്രാഥമികപരിശോധന പൂർത്തിയായി

Update: 2024-12-03 06:36 GMT

ആലപ്പുഴ: ആലപ്പുഴ വാഹനാപകടത്തിൽ മരിച്ച മെഡിക്കൽ വിദ്യാർഥികളിൽ മൂന്ന് പേരുടെ പോസ്റ്റുമോർട്ടം പൂർത്തിയായി. അഞ്ചുപേരുടെയും മൃതദേഹം വണ്ടാനം മെഡിക്കൽ കോളജിൽ പൊതുദർശനത്തിന് വയ്ക്കും. അപകടസ്ഥലത്ത് ആർടിഒയുടെ പ്രാഥമികപരിശോധന പൂർത്തിയായി.

ലക്ഷദ്വീപ് സ്വദേശി മുഹമ്മദ് ഇബ്രാഹിമിന്‍റെ സംസ്കാരം എറണാകുളത്ത് നടത്തും. അപകടകാരണം എന്താണെന്ന് വിശദമായി അന്വേഷിക്കുമെന്നും ഇതിനായി ആർടിഒ യെ ചുമതലപ്പെടുത്തിയെന്നും ആലപ്പുഴ കലക്ടർ മീഡിയവണിനോട് പറഞ്ഞു. '' കാറിൽ അധികമാളുകൾ സഞ്ചരിച്ചിട്ടുണ്ട്. ചികിത്സയിൽ കഴിയുന്നവരുടെ ചികിത്സ ഉറപ്പാക്കും. പോസ്റ്റ്മോർട്ടത്തിനുശഷം വണ്ടാനത്ത് പൊതുദർശനത്തിന് വയ്ക്കും. ശേഷം മൃതദേഹങ്ങൾ വീടുകളിൽ എത്തിക്കും. ഇതിനായി ആംബുലൻസ് ക്രമീകരിച്ചിട്ടുണ്ട്'' കലക്ടര്‍ അറിയിച്ചു.

Advertising
Advertising

ഇന്നലെ രാത്രി 9.45 ഓടെയാണ് അപകടം. വണ്ടാനത്ത് നിന്ന് സിനിമക്ക് പോകുകയായിരുന്ന വിദ്യാർഥികളാണ് അപകടത്തിൽപ്പെട്ടത്.ഒരാൾ സംഭവസ്ഥലത്തും നാല് പേർ ആശുപത്രിയിൽ വെച്ചുമാണ് മരിച്ചത്. ലക്ഷദ്വീപ് ആന്ത്രോത്ത് സ്വദേശി മുഹമ്മദ് ഇബ്രാഹിം, പാലക്കാട് ശേഖരപുരം സ്വദേശി ശ്രീദേവ് വത്സൻ, കണ്ണൂർ മാടായി സ്വദേശി മുഹമ്മദ് ജബ്ബാർ, മലപ്പുറം കോട്ടക്കൽ സ്വദേശി ദേവാനന്ദൻ , ആലപ്പുഴ സ്വദേശി ആയുഷ് ഷാജി എന്നിവരാണ് മരിച്ചത്. പരിക്കേറ്റവർ വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.

ഗുരുവായൂരിൽ നിന്ന് കായംകുളത്തേക്ക് പോവുകയിരുന്ന കെഎസ്ആർടിസി സൂപ്പർഫാസ്റ്റ് ബസിലേക്കാണ് കാർ വന്നിടിച്ചത്. ഇടിയുടെ ആഘാതത്തിൽ കാർ പൂർണമായും തകർന്നു. കനത്ത മഴയിൽ കാറിന്‍റെ യന്ത്രണം നഷ്ടപ്പെട്ടാണ് അപകടം .ഇടിയുടെ ആഘാതത്തിൽ ബസിലുണ്ടായിരുന്ന യാത്രക്കാർ മുന്നിലെ ചില്ല് തകർന്ന് പുറത്തേക്ക് തെറിച്ചുവീണു. ബസിലുണ്ടായിരുന്ന നാലുപേർക്കാണ് പരിക്കേറ്റത്. ഇവരുടെ പരിക്ക് ഗുരുതരമല്ല.


Full View


Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News