"ഉച്ചത്തിൽ ജയ്ശ്രീറാം വിളിപ്പിച്ചു"; ആരോപണത്തിൽ ഉറച്ച് യുവാവ്‌

പോലീസുകാർക്കെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും ജില്ല കലക്ടർക്കും ഫിറോസ് പരാതി നല്കി

Update: 2021-12-25 05:10 GMT

ആലപ്പുഴ രൺജീത്ത് വധക്കേസ് അന്വേഷിക്കുന്ന പൊലീസ് ഉദ്യോഗസ്ഥർ ക്രൂരമായി മർദിച്ചുവെന്ന ആരോപണത്തിൽ ഉറച്ച് യുവാവ്. പൊലീസ് ഉച്ചത്തില്‍ ജയ് ശ്രീറാം വിളിപ്പിച്ചെന്നും അസഭ്യം പറഞ്ഞെന്നും മണ്ണഞ്ചേരി സ്വദേശി മുഹമ്മദ് ഫിറോസ് പറഞ്ഞു. പോലീസുകാർക്കെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും ജില്ലാ കലക്ടർക്കും ഫിറോസ് പരാതി നല്കി.

ബിജെപി നേതാവ് രൺജിത്ത് ശ്രീനിവാസിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട്  ഈ മാസം 20 നാണ് മുഹമ്മദ് ഫിറോസിനെ പൊലീസ് കസ്റ്റഡിയിൽ എടുക്കുന്നത്. പ്രതികളെന്ന് സംശയിക്കുന്ന ചിലരെ ഫിറോസിന്‍റെ വീടിന് സമീപത്ത് നിന്നും പോലീസ് പിടികൂടിയിരുന്നു. സംഭവമറിയാതെ പോലീസിനോട്  കാരണം അന്വേഷിച്ചതാണ് തന്നെയും കസ്റ്റഡിയിൽ എടുക്കാൻ കാരണമെന്ന് ഫിറോസ് പറയുന്നു .

Advertising
Advertising

കൊലപാതകവുമായി യാതൊരു ബന്ധവും ഇല്ലാതിരുന്നിട്ടും ക്രൂരമായി മർദ്ദിച്ചെന്നും ജയ് ശ്രീറാം വിളിപ്പിച്ചെന്നുമാണ് ഫിറോസിന്‍റെ ആരോപണം. തന്നെ മർദ്ദിച്ചവരെ കൃത്യമായി അറിയാമെന്നും ഫിറോസ് പറഞ്ഞു.

Full View




Tags:    

Writer - ഹാരിസ് നെന്മാറ

contributor

Editor - ഹാരിസ് നെന്മാറ

contributor

By - Web Desk

contributor

Similar News