പഹൽഗാം ഭീകരാക്രമണം; വിദ്വേഷ പോസ്റ്റ് പങ്കുവെച്ച ബിജെപി പ്രവർത്തകയ്‌ക്കെതിരെ കേസെടുത്ത് ആലുവ പൊലീസ്

തൃശൂർ സ്വദേശിയായ ഹരിത ഗിരീഷ് കുമാർ എന്ന ബിജെപി പ്രവർത്തകയ്‌ക്ക് എതിരെയാണ് കേസ്

Update: 2025-04-27 06:52 GMT
Editor : സനു ഹദീബ | By : Web Desk

എറണാകുളം: പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ വിദ്വേഷ പോസ്റ്റ് പങ്കുവെച്ച ബിജെപി പ്രവർത്തകയ്‌ക്ക് എതിരെ കേസെടുത്ത് ആലുവ പൊലീസ്. തൃശൂർ സ്വദേശിയായ ഹരിത ഗിരീഷ് കുമാർ എന്ന ബിജെപി പ്രവർത്തകയ്‌ക്ക് എതിരെയാണ് കേസ്. സന്ദീപ് വാര്യരെ രൂക്ഷമായി വിമർശിച്ച് കൊണ്ടുള്ള പോസ്റ്റിലാണ് ഹരിത വിദ്വേഷ പ്രസ്താവനകൾ നടത്തിയത്. യൂത്ത് കോൺഗ്രസ് നൽകിയ പരാതിയിലാണ് നടപടി.

യൂത്ത് കോൺഗ്രസ് ആലുവ മണ്ഡലം കമ്മിറ്റി പ്രസിഡന്റ് അനൂപ് ശിവശക്തി ആണ് പരാതി നൽകിയത്. ഹരിത ഗിരീഷ് കുമാർ എന്ന വ്യക്തി സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ഫേസ്ബുക്കിലൂടെ സമൂഹത്തിൽ മനപൂർവ്വം മത വിദ്വേഷം കലർത്തി കലാപം ഉണ്ടാക്കുന്ന തരത്തിലുള്ള പോസ്റ്റ് പങ്കുവെച്ചുവെന്ന് പരാതിയിൽ ആരോപിക്കുന്നു.

Advertising
Advertising

കോൺഗ്രസ് വക്താവ് സന്ദീപ് വാര്യരേയും മുസ്ലിം ലീഗ് നേതാവ് പാണക്കാട് തങ്ങളെയും മുസ്ലിം സമുദായത്തെയും വളരെ മോശമായി ചിത്രീകരിച്ച് കൊണ്ട് സമൂഹത്തിൽ വളരെ സമാധാനപരമായി പോകുന്ന ജനങ്ങളെ തമ്മിൽ തല്ലിക്കാൻ പ്രേരിപ്പിക്കുന്ന തരത്തിലുള്ളതാണ് ഈ പോസ്റ്റ്. ജനാധിപത്യ രാജ്യമായ നമ്മുടെ രാജ്യത്ത് വളരെ സമാധാനപരമായി പോകുന്ന സാഹചര്യത്തിൽ, ഇത്തരത്തിലുള്ള പോസ്റ്റുകൾ ഇട്ടുകൊണ്ട് ഹരിത ഗിരീഷ്കുമാർ എന്ന വ്യക്തി ഹിന്ദു മുസ്ലിം കലാപത്തിന് ആഹ്വാനമാണ് ചെയ്തിരിക്കുന്നത്. ആയതിനാൽ ഈ വ്യക്തിക്കെതിരെ ഇന്ത്യൻ ശിക്ഷാ നിയമപ്രകാരം രാജ്യദ്രോഹകുറ്റം ചുമത്തി കർശനമായ ശിക്ഷാ നടപടികൾ സ്വീകരിക്കണമെന്നും ഇത്തരം പോസ്റ്റുകൾക്ക് സോഷ്യൽ മീഡിയയിൽ വിലക്ക് ഏർപ്പെടുത്തുന്നതിനും നടപടികൾ സ്വീകരിക്കണം, പരാതിയിൽ ആവശ്യപ്പെടുന്നു. പോസ്റ്റിന്റെ ലിങ്കും പരാതിയിൽ ചേർത്തിട്ടുണ്ട്.

Full View

Tags:    

Writer - സനു ഹദീബ

Web Journalist, MediaOne

Editor - സനു ഹദീബ

Web Journalist, MediaOne

By - Web Desk

contributor

Similar News