ബലാത്സംഗ കേസ്; രാഹുൽ മാങ്കൂട്ടത്തിലിനെ പ്രത്യേക അന്വേഷണസംഘം ചോദ്യം ചെയ്യുന്നു

ആദ്യ ബലാത്സംഗ കേസിലാണ് ചോദ്യം ചെയ്യൽ

Update: 2026-02-16 08:48 GMT

തിരുവനന്തപുരം: ബലാത്സംഗ കേസിൽ രാഹുൽ മാങ്കൂട്ടത്തിലിനെ പ്രത്യേക അന്വേഷണസംഘം ചോദ്യം ചെയ്യുന്നു. രാഹുലിനെ വൈദ്യ പരിശോധനയ്ക്ക് വിധേയനാക്കും. യുവതിയെ പീഡിപ്പിച്ച ഫ്ലാറ്റിൽ ഉൾപ്പെടെ രാഹുലിനെ എത്തിച്ച് തെളിവെടുപ്പ് നടത്തിയേക്കും.

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ രജിസ്റ്റർ ചെയ്ത ആദ്യ ബലാത്സംഗ കേസിലാണ് ചോദ്യം ചെയ്യൽ. അന്വേഷണ സംഘത്തിൻറെ നിർദേശപ്രകാരം 10 മണിയോടെ രാഹുൽ തിരുവനന്തപുരത്തെത്തി. പേരൂർക്കടയിലെ പോലീസ് ക്ലബ്ബിൽ അന്വേഷണത്തിന് മേൽനോട്ടം വഹിക്കുന്ന എഐജി ജി. പൂങ്കുഴലിയുടെ നേതൃത്വത്തിൽ ആയിരുന്നു ചോദ്യംചെയ്യൽ. ഒന്നരമണിക്കൂർ ചോദ്യം ചെയ്തതിന് ശേഷം രാഹുലിനെ പേരൂർക്കട പൊലീസ് സ്റ്റേഷനിൽ എത്തിച്ചു.

Advertising
Advertising

രാഹുലിനെ ലൈംഗികശേഷി പരിശോധിക്ക് വിധേയനാക്കുന്നതിന് കോടതി അനുമതി നൽകിയിരുന്നു. വൈകാതെ രാഹുലിന്റെ മെഡിക്കൽ പരിശോധന നടത്തും. രാഹുലിന്റെ ഫോൺ കസ്റ്റഡിയിലെടുത്ത് പരിശോധനയ്ക്ക് അയക്കാനും അന്വേഷണസംഘം തീരുമാനിച്ചിട്ടുണ്ട്. ചോദ്യം ചെയ്യലിനായി മൂന്ന് ദിവസത്തേക്ക് ഹാജരാകാനാണ് ഹൈക്കോടതി രാഹുൽ നൽകിയിരുന്നെങ്കിൽ നിർദേശം. രാഹുലിനെതിരെ രജിസ്റ്റർ ചെയ്ത ആദ്യ ബലാത്സംഗ കേസിൽ കഴിഞ്ഞ ദിവസമാണ് ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചത്. യുവതിയും രാഹുലും തമ്മിൽ ഉഭയ സമ്മത പ്രകാരമുള്ള ബന്ധമായിരുന്നുവെന്നും യുവതി സ്വമേധയാ ഗർഭഛിദ്രത്തിന് മരുന്നു കഴിക്കുകയായിരുന്നുവെന്നും വിലയിരുത്തിയാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. രാഹുലിനെതിരെ രജിസ്റ്റർ ചെയ്ത മറ്റു രണ്ടു ബലാത്സംഗ കേസുകളിൽ കോടതി ജാമ്യം അനുവദിച്ചിരുന്നു.

Tags:    

Writer - ലാൽകുമാർ

Web Journalist

2025 ആഗസ്റ്റ് മുതൽ മീഡിയവൺ ഓൺലൈനിൽ ട്രെയിനീ ജേർണലിസ്റ്റ്. കാലിക്കറ്റ് പ്രസ്സ് ക്ലബിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് ജേണലിസത്തിൽ നിന്ന് പിജി ഡിപ്ലോമ. കേരള കേന്ദ്ര സർവകലാശാലയിൽ നിന്ന് ബിരുദാനന്തര ബിരുദം. കേരള, ദേശീയ വാർത്തകളും കല, ജൻസി, സാഹിത്യം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി ലേഖനങ്ങളും അഭിമുഖങ്ങളും കഥകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ലാൽകുമാർ

By - Web Desk

contributor

Similar News