2025ൽ കേരളത്തിലെത്തിയത് 2.58 കോടി ടൂറിസ്റ്റുകൾ; വിനോദസഞ്ചാരികളുടെ എണ്ണത്തിൽ തുടർച്ചയായി റെക്കോഡ്

ആഭ്യന്തര സഞ്ചാരികളുടെ എണ്ണത്തിലാണ് വലിയ കുതിപ്പ്

Update: 2026-02-16 08:55 GMT

തിരുവനന്തപുരം: എൽഡിഎഫ് സർക്കാർ അഞ്ച് വർഷം പിന്നിടുമ്പോൾ വിനോദസഞ്ചാരികളുടെ എണ്ണത്തിൽ കേരളം തുടർച്ചയായി റെക്കോഡ് ഭേദിക്കുന്ന സാഹചര്യത്തിലേക്ക് എത്തിയതായി മന്ത്രി പി.എ മുഹമ്മദ് റിയാസ് വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഏറ്റവും ഒടുവിൽ 2025 ലെ കണക്കു പ്രകാരം 25880365 സഞ്ചാരികൾ കേരളത്തിൽ എത്തി. 2024 റെക്കോർഡ് 2025 തിരുത്തി. 2024 ലേതിനേക്കാൾ 2895002 സഞ്ചാരികൾ അധികം എത്തി. 2024 ൽ ആകെ എണ്ണം 22985363 ആയിരുന്നു.

ആഭ്യന്തര സഞ്ചാരികളുടെ എണ്ണത്തിലാണ് വലിയ കുതിപ്പ്. 2025 ൽ 25058366 ആഭ്യന്തര സഞ്ചാരികൾ എത്തി. മുൻവർഷം ഇത് 22246989 ആയിരുന്നു. 12 . 46 ശതമാനം അധികം. കോവിഡിന് മുമ്പുള്ളതിനേക്കാൾ 36 . 3 ശതമാനം അധികം. ഇടുക്കി ജില്ലയാണ് ആഭ്യന്തര സഞ്ചാരികളുടെ വരവിൽ ഏറ്റവും മുന്നിൽ-4679800 . എറണാകുളം ( 4429899 ), തിരുവനന്തപുരം (4375846 ), തൃശൂർ (3124696 ), വയനാട് (1473710 ), കോഴിക്കോട് (1469253 ) എന്നീ ജില്ലകളാണ് തൊട്ടുപിന്നിൽ. കേരളത്തിന് പുറമെ തമിഴ്‌നാട്, കർണാടകം, മഹാരാഷ്ട്ര, ആന്ധ്രാപ്രദേശ്, ഗുജറാത്ത്, തെലങ്കാന, ഡൽഹി, ഉത്തർപ്രദേശ്, പശ്ചിമബംഗാൾ എന്നീ സംസ്ഥാങ്ങളാണ് ആഭ്യന്തരസഞ്ചാരികളുടെ വരവിൽ സംഭാവന ചെയ്യുന്ന പ്രധാന സംസ്ഥാനങ്ങൾ.

Advertising
Advertising

വിദേശ സഞ്ചാരികളുടെ എണ്ണത്തിന്റെ കാര്യത്തിൽ കോവിഡിന് മുൻപത്തെ സാഹചര്യത്തിലേക്ക് എത്തുന്നതേയുള്ളു. ലോകത്ത് പല ഇടങ്ങളിലായി നിലനിൽക്കുന്ന യുദ്ധസമാനമായ സാഹചര്യങ്ങൾ ഇതിന്റെ പ്രധാനപ്പെട്ട കാരണങ്ങളിൽ ഒന്നാണ്. 2025 ൽ 821999 വിദേശ സഞ്ചാരികളാണ് കേരളം സന്ദർശിച്ചത്. മുൻവർഷത്തേക്കാൾ 11 . 3 ശതമാനം വർധന. ബ്രിട്ടൺ, അമേരിക്ക, ജർമ്മനി, ഫ്രാൻസ്, കാനഡ, ഓസ്‌ട്രേലിയ, മലേഷ്യ, സൗദി അറേബ്യ, ഒമാൻ, മാലദ്വീപ് എന്നീ രാജ്യങ്ങളിൽനിന്നുള്ള സഞ്ചാരികളാണ് കൂടുതലായി എത്തുന്നത്. വിദേശ സഞ്ചാരികൾ എത്തുന്നതിൽ എറണാകുളം ജില്ലയാണ് മുന്നിൽ. തിരുവനന്തപുരം, ഇടുക്കി, ആലപ്പുഴ, കോട്ടയം ജില്ലകളാണ് തൊട്ടുപിന്നിൽ.

കേരള ടൂറിസം നടത്തിയ ആസൂത്രിതമായ പ്രവർത്തനങ്ങളുടെ ഭാഗമായാണ് ഈ നേട്ടം സാധ്യമാക്കാനായത്. റസ്റ്റ് ഹൗസുകൾ നവീകരിച്ചതോടെ വലിയ മാറ്റമുണ്ടായി. താമസത്തിനു എത്തുന്നതിൽ വലിയ ശതമാനവും സഞ്ചാരികൾ ആണ്. വടക്കൻ കേരളത്തിൽ വലിയ മുന്നേറ്റമാണ് ഉണ്ടാക്കാൻ കഴിഞ്ഞത്. കാസർകോട് അടക്കമുള്ള ജില്ലകളിൽ ഫൈവ് സ്റ്റാർ ഹോട്ടലുകൾ ഉൾപ്പെടെ താമസ സൗകര്യം വർധിച്ചു. മികച്ച റോഡുകൾ ഒരുക്കി. വിനോദസഞ്ചാരികളുടെ എണ്ണത്തിൽ പിന്നോക്കം നിന്നിരുന്ന വയനാട്, കോഴിക്കോട്, തൃശൂർ ജില്ലകളിൽ ഇതോടെയാണ് കുതിപ്പുണ്ടായത്. ഇത് മലബാറിലെ ടൂറിസം മേഖലക്ക് വലിയ നേട്ടമാണ് ഉണ്ടാക്കിയത്. വൈകാതെ കേരളം ഒരു ടൂറിസം സ്റ്റേറ്റ് ആയി മാറുമെന്നും മന്ത്രി പറഞ്ഞു.

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News