ആലുവ പീഡനം: പ്രതി ക്രിസ്റ്റിൽ രാജിനെ പൊലീസ് കസ്റ്റഡിയിൽ വിട്ടു

ആറു ദിവസത്തേക്കാണ് ക്രിസ്റ്റിൽ രാജിനെ പൊലീസ് കസ്റ്റഡിയിൽ വിട്ടത്.

Update: 2023-09-12 09:58 GMT

കൊച്ചി: ആലുവയിൽ ഒമ്പത് വയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച പ്രതി ക്രിസ്റ്റിൽ രാജിനെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. ആറു ദിവസത്തേക്കാണ് കസ്റ്റഡിയിൽ വിട്ടത്. എറണാകുളം പോക്‌സോ കോടതിയാണ് കസ്റ്റഡി അപേക്ഷ പരിഗണിച്ചത്.

പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത ഒരു ഇതരസംസ്ഥാന തൊഴിലാളിയെക്കൂടി കേസിൽ പ്രതിയാക്കുമെന്നാണ് സൂചന. ക്രിസ്റ്റിൽ രാജ് മോഷ്ടിക്കുന്ന മൊബൈൽ ഫോണുകൾ വിൽക്കുക, മോഷണത്തിന് കൂട്ടുനിൽക്കുക തുടങ്ങിയ കുറ്റങ്ങളാണ് ഇയാൾക്കെതിരെയുള്ളത്. പ്രതിയുമായി ഇയാൾക്ക് നിരന്തര ബന്ധമുണ്ടെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

Advertising
Advertising

കസ്റ്റഡിയിൽ വാങ്ങിയ ശേഷം മുഖ്യപ്രതിയായ ക്രിസ്റ്റിൽ രാജിനെയും ഇതരസംസ്ഥാന തൊഴിലാളിയെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യും. പീഡനം നടന്ന വീട്ടിൽനിന്ന് മോഷ്ടിച്ച മൊബൈൽ ഫോൺ കണ്ടെടുക്കേണ്ടതുണ്ട്. പീഡനത്തിനിരയായ കുട്ടിയുടെ വസ്ത്രങ്ങൾ പ്രതി എവിടെയാണ് ഉപേക്ഷിച്ചതെന്നും കണ്ടെത്തേണ്ടതുണ്ട്.

Full View

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News