പ്രായപൂർത്തിയായ പെൺകുട്ടിയെ മദ്യം നൽകി പീഡിപ്പിച്ചു; മൂന്ന് പേർപിടിയിൽ

അറസ്റ്റിലായവരിൽ പ്രായപൂർത്തിയാകാത്തയാളും

Update: 2023-12-29 14:04 GMT

ഇടുക്കി: നെടുങ്കണ്ടത്ത് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ മദ്യം നൽകി പീഡിപ്പിച്ച കേസിൽ മൂന്ന് പേർപിടിയിൽ. പ്രായപൂർത്തിയാകാത്തയാളടക്കം മൂന്ന് പേരാണ് പിടിയിലായത്. ​നെടുങ്കണ്ടം സ്വ​ദേശികളായ ആഷിഖ്,സുഹൃത്ത് അനേഷ് എന്നിവരും പ്രായപൂർത്തിയാകാത്ത ഒരാളുമാണ് പിടിയിലായത്. നെടുങ്കണ്ടം പൊലീസാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.കഴിഞ്ഞ ദിവസം ഉച്ചകഴിഞ്ഞാണ് സംഭവം.മൂന്ന് പേരും മദ്യപിക്കുന്നതിനിടയിൽ പെൺകുട്ടിയെ വിളിച്ചുവരുത്തി മദ്യം നൽകുകയായിരുന്നു.

ബോധരഹിതയായ പെൺകുട്ടിയെ ആഷിഖ് പീഡിപ്പിക്കുകയും മൊബൈലിൽ ദൃശ്യങ്ങൾ പകർത്തുകയുമായിരുന്നു. പെൺകുട്ടിയെ കാണാതായതിനെ തുടർന്ന് വീട്ടുകാർ നടത്തിയ അന്വേഷണത്തിലാണ് പെൺകുട്ടിയെ കണ്ടെത്തുന്നതും പീഡനവിവരം പുറത്തറിയുന്നതും.

ബലാത്സംഗം,പോക്സോ വകുപ്പ്, പട്ടികജാതി -വര്‍ഗ്ഗ പീഡന നിരോധന നിയമം തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.

Tags:    

Writer - അനസ് അസീന്‍

contributor

Editor - അനസ് അസീന്‍

contributor

By - Web Desk

contributor

Similar News