കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ അനൗൺസ്മെന്റിൽ പിഴവ്; പാളം മുറിച്ചുകടന്ന് യാത്രക്കാർ, അപകടം ഒഴിവായത് തലനാരിഴയ്ക്ക്

ട്രെയിൻ എത്തുന്നതിന് അൽപം മുൻപായിരുന്നു തെറ്റായ അനൗൺസ്മെന്റ്. പ്ലാറ്റ്ഫോം നമ്പർ മാറി അറിയിച്ചതോടെ ഏത് പ്ലാറ്റ്ഫോമിലാണ് ട്രെയിൻ എത്തുന്നതെന്ന കാര്യത്തിൽ യാത്രക്കാർക്കിടയിൽ ആശയക്കുഴപ്പമുണ്ടായി

Update: 2026-10-12 05:49 GMT

കോഴിക്കോട്: കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ ട്രെയിൻ എത്തുന്ന പ്ലാറ്റ്ഫോം നമ്പർ തെറ്റായി അനൗൺസ് ചെയ്തത് യാത്രക്കാരെ ആശയക്കുഴപ്പത്തിലാക്കി. ട്രെയിൻ പ്ലാറ്റ്ഫോമിലേക്ക് എത്തുന്നത് അനൗൺസ് ചെയ്തതിലുണ്ടായ പിഴവിനെ തുടർന്ന് യാത്രക്കാർ ഒന്നാം പ്ലാറ്റ്ഫോമിൽനിന്ന് മൂന്നാം പ്ലാറ്റ്ഫോമിലേക്കും തിരിച്ചും പാളം മുറിച്ചുകടന്നു. തലനാരിഴയ്ക്കാണ് അപകടം ഒഴിവായത്.

ട്രെയിൻ എത്തുന്നതിന് അൽപം മുൻപായിരുന്നു തെറ്റായ അനൗൺസ്മെന്റ്. പ്ലാറ്റ്ഫോം നമ്പർ മാറി അറിയിച്ചതോടെ ഏത് പ്ലാറ്റ്ഫോമിലാണ് ട്രെയിൻ എത്തുന്നതെന്ന കാര്യത്തിൽ യാത്രക്കാർക്കിടയിൽ ആശയക്കുഴപ്പമുണ്ടായി. ഇതേത്തുടർന്നാണ് പലരും സുരക്ഷാ മാനദണ്ഡങ്ങൾ ലംഘിച്ച് പാളം മുറിച്ചുകടന്നത്.

ട്രെയിൻ പ്ലാറ്റ്ഫോമിലേക്ക് വന്നുകൊണ്ടിരിക്കെ യാത്രക്കാർ പാളം മുറിച്ചുകടന്നത് വലിയ അപകടസാധ്യത സൃഷ്ടിച്ചു. സംഭവത്തിൽ അപകടം ഒഴിവായത് തലനാരിഴയ്ക്കാണ്.

Tags:    

Writer - ഹഫീസ പി.കെ

contributor

Editor - ഹഫീസ പി.കെ

contributor

By - Web Desk

contributor

Similar News