നിയമന വിവാദം; കോൺഗ്രസ് നേതാവ് ബി.ആർ.എം. ഷഫീറിന്റെ ഭാര്യ ഷാനി ഷഫീർ രാജിവെച്ചു

സീമാറ്റിലെ റിസർച്ച് ഓഫീസർ തസ്തികയിൽ നിന്നാണ് രാജി

Update: 2026-10-12 03:03 GMT

തിരുവനന്തപുരം: കോൺഗ്രസ് നേതാവ് ബി.ആർ.എം. ഷഫീറിന്റെ ഭാര്യ ഷാനി ഷഫീർ രാജിവെച്ചു. സീമാറ്റിലെ റിസർച്ച് ഓഫീസർ തസ്തികയിൽ നിന്നാണ് രാജി. നിയമനം വിവാദമായതിന് പിന്നാലെയാണ് നടപടി. കഴിഞ്ഞ വെള്ളിയാഴ്ച രാജിക്കത്ത് സമർപ്പിച്ചതായാണ് വിവരം.ഗവേഷണം പൂർത്തിയാക്കുന്നതിനായാണ് രാജിവയ്ക്കുന്നതെന്നാണ് ഷാനി ഷഫീറിന്റെ വിശദീകരണം.

നിയമനത്തിനെതിരെ നേരത്തെ സീമാറ്റിൽ ഡിവൈഎഫ്ഐ പ്രവർത്തകർ ഉൾപ്പെടെയുള്ളവർ പ്രതിഷേധിച്ചിരുന്നു. ഭാര്യയ്ക്ക് താൽക്കാലികമായാണ് ജോലി തരപ്പെടുത്തിയതെന്നാണ് ബി.ആർ.എം. ഷഫീറിന്റെ വാദം. ഒഴിവ് വന്നപ്പോൾ അപേക്ഷിക്കുകയായിരുന്നുവെന്നും മറ്റാരുടെയും അവസരം തട്ടിയെടുത്തിട്ടില്ലെന്നുമായിരുന്നു ഷഫീറിന്റെ പ്രതികരണം.

Advertising
Advertising

ബയോഡേറ്റ ലഭിച്ചതിനു പിന്നാലെ യോഗ്യതയുടെ അടിസ്ഥാനത്തിലാണ് നിയമനം നടത്തിയതെന്നാണ് സീമാറ്റിന്റെ വിശദീകരണം. മുൻ സർക്കാർ നിയമിച്ച സിപിഎം നേതാക്കളുടെ ബന്ധുക്കൾ ഉൾപ്പെടെയുള്ള ആരെയും പിരിച്ചുവിട്ടിട്ടില്ലെന്ന് വിദ്യാഭ്യാസ വകുപ്പും വ്യക്തമാക്കിയിട്ടുണ്ട്. അധ്യാപക പരിശീലന സ്ഥാപനമായ സീമാറ്റിൽ പുതിയ സർക്കാർ കൂടുതൽ നിയമനങ്ങൾ നടത്തിയതും ചർച്ചയായിട്ടുണ്ട്.

മുൻ സർക്കാരിനെതിരെ ബന്ധുനിയമനം പ്രധാന പ്രചാരണ വിഷയമാക്കിയ യുഡിഎഫ് അധികാരത്തിലെത്തിയപ്പോൾ ബന്ധുക്കൾക്ക് ജോലി തരപ്പെടുത്തുന്നുവെന്ന വിമർശനവും ഉയർന്നിരുന്നു.

Tags:    

Writer - ഹഫീസ പി.കെ

contributor

Editor - ഹഫീസ പി.കെ

contributor

By - Web Desk

contributor

Similar News