ഉത്തരേന്ത്യൻ സ്വദേശിനിയുടെ മൃതദേഹം കണ്ടെത്തിയത് പ്ലാസ്റ്റിക് കവറിനുള്ളിലും പുതപ്പിലും പൊതിഞ്ഞ നിലയിൽ; ഭർത്താവിനായി തെരച്ചിൽ ഊർജിതം

ദിവസങ്ങളുടെ പഴക്കമുള്ള മൃതദേഹം നടപടികൾ പൂർത്തിയാക്കി ആർക്കു കൈമാറണമെന്നു പോലും പൊലീസിന് വ്യക്തതയില്ല

Update: 2022-10-25 01:46 GMT
Editor : ലിസി. പി | By : Web Desk

കൊച്ചി: കൊച്ചിയിൽ ഉത്തരേന്ത്യൻ സ്വദേശിനിയുടെ മരണത്തിൽ അന്വേഷണം ഊർജിതമാക്കി പൊലീസ്. കൊലപാതകം നടത്തി ഭർത്താവ് മുങ്ങിയെന്നാണ് പൊലീസ് കരുതുന്നത്. അതിനാൽ ഇയാളെ കേന്ദ്രീകരിച്ചാണ് ഇപ്പോൾ അന്വേഷണം പുരോഗമിക്കുന്നത്. ഇയാളെ കുറിച്ച് നിലവിൽ പൊലീസിന് യാതൊരു വിവരവുമില്ല.

അയൽവാസികളിൽ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് അന്വേഷണം നടക്കുന്നത്. ദിവസങ്ങളുടെ പഴക്കമുള്ള മൃതദേഹം നടപടികൾ പൂർത്തിയാക്കി ആർക്കു കൈമാറണമെന്നു പോലും പൊലീസിന് വ്യക്തതയില്ല. പ്ലാസ്റ്റിക് കവറിനുള്ളിലും പുതപ്പിലും പൊതിഞ്ഞ നിലയിലാണ് മൃതദേഹം ഉണ്ടായിരുന്നത്.

കടവന്ത്ര എളംകുളത്തെ വീട്ടില്‍ ഇന്നലെയാണ് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. ഒരു വയോധികയുടെ വീടിന് മുകള്‍ഭാഗത്തെ നിലയില്‍ വാടകയ്ക്ക് താമസിക്കുകയായിരുന്നു ഇവര്‍.  പരിസരത്ത് ദുര്‍ഗന്ധമനുഭവപ്പെട്ടതിനെ തുടര്‍ന്ന് അയല്‍വാസികള്‍ പൊലീസിനെ അറിയിക്കുകയായിരുന്നു. പൊലീസെത്തി പരിശോധന നടത്തിയപ്പോഴാണ് കവറില്‍ പൊതിഞ്ഞ നിലയില്‍ മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിന് ദിവസങ്ങളോളം പഴക്കമുണ്ട്. മഹാരാഷ്ട്ര സ്വദേശിനിയാണെന്നാണ് ലഭിക്കുന്ന വിവരം. 

Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

By - Web Desk

contributor

Similar News