കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ വീണ്ടും സുരക്ഷാ വീഴ്ച; കൊലക്കേസ് പ്രതി രക്ഷപ്പെട്ടു

മലപ്പുറം വേങ്ങര സഞ്ചിത് പസ്വാൻ വധക്കേസിലെ പ്രതി പൂനം ദേവിയാണ് രക്ഷപ്പെട്ടത്

Update: 2023-02-12 02:46 GMT

കോഴിക്കോട്: കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ വീണ്ടും സുരക്ഷ വീഴ്ച. ഫൊറൻസിക് വാർഡിലെ തടവുകാരിയായ അന്തേവാസി രക്ഷപ്പെട്ടു.മലപ്പുറം വേങ്ങര സഞ്ചിത് പസ്വാൻ വധക്കേസിലെ പ്രതി പൂനം ദേവിയാണ് രക്ഷപ്പെട്ടത്. പുലർച്ചെ 12.15ഓടെ പൂനം പുറത്ത് കടന്നത്. ശുചിമുറിയുടെ വെന്റിലേറ്റർ ഗ്രിൽ കുത്തി ഇളക്കിയാണ് ഇവർ രക്ഷപ്പെട്ടത്.ഇന്നലെയാണ് ഇവരെ മാനസികാരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചത്. ഏറെ വിവാദമായ സഞ്ചിത് പാസ്വാൻ വധക്കേസിലാണ് പൂനം ദേവി അറസ്റ്റിലായത്.

തുടർന്ന് ഇവർക്ക് മാനിസികാസ്വാസ്ഥ്യമുണ്ടെന്നും ഇവരെ കിടത്തി ചികിത്സിക്കണമെന്നും മഞ്ചേരി മെഡിക്കൽ കോളേജിൽ നിന്നും റഫർ ചെയ്തതിന്റെ അടിസ്ഥാനത്തിൽ ഇന്നലെയാണ് പൂനംദേവിയെ കോഴിക്കോട് കുതിരവട്ടത്തെ മാനസികാരോഗ്യ കേന്ദ്രത്തിൽ എത്തിച്ചത്.

Advertising
Advertising

പിന്നീട് വൈദ്യ പരിശോധനകൾ പൂർത്തിയാക്കി ഇവരെ ഫോറൻസിക് വാർഡിൽ പ്രവേശിപ്പിച്ചത്. ഈ വാർഡിലെ ശുചിമുറിയിലെ വെന്റിലേറ്റർ കുത്തിത്തുറന്നാണ് ഇവർ രക്ഷപ്പെട്ടത്. കോഴിക്കോട് മെഡിക്കൽ കോളേജ് പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. കാമുകനോടൊപ്പം ജീവിക്കാൻ ഭർത്താവിനെ കൊലപ്പെടുത്തിയെന്നാണ് ഇവർക്കെതിരെയുള്ള കേസ്.


Full View


Tags:    

Writer - അലി തുറക്കല്‍

Media Person

Editor - അലി തുറക്കല്‍

Media Person

By - Web Desk

contributor

Similar News