അറബി മലയാളം - ദ്വിദിന സഹവാസ ക്യാമ്പ്

അക്കാദമിക പണ്ഡിതർ, പ്രാദേശിക ചരിത്രകാരന്മാർ തുടങ്ങിയവർ സംബന്ധിക്കും

Update: 2025-04-10 09:14 GMT

കോഴിക്കോട്: ബുക്പ്ലസ് പബ്ലിഷേഴ്സ് മലപ്പുറം ഗവൺമെന്റ് കോളേജ്, ഇസ്‌ലാമിക് ഹിസ്റ്ററി റിസർച്ച് ഡിപ്പാർട്ട്മെന്റുമായി സഹകരിച്ച് ഏപ്രിൽ 16,17 തീയതികളിലായി 'അറബി മലയാളം - ദ്വിദിന സഹവാസ ക്യാമ്പ്' സംഘടിപ്പിക്കുന്നു.

അറബിമലയാളം ലിപി, ഗദ്യസാഹിത്യം, പദ്യസാഹിത്യം, ഗ്രന്ഥലോകം, ആർക്കൈവ്സ്, ഭാഷാ പ്രത്യയശാസ്ത്രങ്ങൾ, ഗവേഷണസാധ്യതകൾ എന്നീ വിഷയങ്ങൾ വിശദമായി ചെയ്യലാണ് ക്യാമ്പിന്റെ ലക്ഷ്യം.

അക്കാദമിക പണ്ഡിതർ, പ്രാദേശിക ചരിത്രകാരന്മാർ തുടങ്ങിയവർ സംബന്ധിക്കുന്ന ക്യാമ്പിൽ ഒമ്പത് വിഷയാവതരണങ്ങൾ, നാല് ശില്പശാലകൾ, പാനൽ ചർച്ചകൾ, അറബിമലയാളം പുസ്തകങ്ങളുടെ പ്രദർശനങ്ങൾ, ബുക്പ്ലസ് മാപ്പിള പഠന പരമ്പര പ്രൊജക്റ്റിലെ ആദ്യ പുസ്തകത്തിന്റെ പ്രകാശനം എന്നിവ നടക്കുമെന്ന് സംഘാടകർ അറിയിച്ചു. വിശദവിവരങ്ങൾക്കും രജിസ്‌ട്രേഷനും ബന്ധപ്പെടുക: 9946320174. www.bookplus.co.in

Tags:    

Writer - അനസ് അസീന്‍

contributor

Editor - അനസ് അസീന്‍

contributor

By - Web Desk

contributor

Similar News