പുതുവത്സരത്തിന്റെ ഭാഗമായി വ്യാപാരസ്ഥാപനങ്ങൾ നേരത്തെ അടയ്ക്കണമെന്ന ഉത്തരവ് അരീക്കോട് പൊലീസ് പിൻവലിച്ചു

സർക്കുലറിനെതിരെ സമൂഹ മാധ്യമങ്ങളിൽ വലിയ വിമർശനമുയർന്നതോടെയാണ് പുതിയ ഉത്തരവിറക്കിയത്.

Update: 2023-12-31 09:59 GMT
Advertising

അരീക്കോട്: മലപ്പുറം അരീക്കോട് പൊലീസ് സ്റ്റേഷൻ പരിധിയിൽ പുതുവത്സരം പ്രമാണിച്ച് ഏർപ്പെടുത്തിയ നിയന്ത്രണങ്ങളിൽ ഇളവ് വരുത്തി. ഹോട്ടലുകൾ, കൂൾബാർ, പെട്രോൾ പമ്പുകൾ, റിസോർട്ടുകൾ, ടർഫ് ഗ്രൗണ്ടുകൾ എന്നിവ രാത്രി 10 വരെ പ്രവർത്തിക്കാം. രാത്രി എട്ടിന് പ്രവർത്തനം അവസാനിപ്പിക്കണം എന്നായിരുന്നു ആദ്യ സർക്കുലറിൽ പറഞ്ഞിരുന്നത്.

സർക്കുലറിനെതിരെ സമൂഹ മാധ്യമങ്ങളിൽ വലിയ വിമർശനമുയർന്നതോടെയാണ് പുതിയ ഉത്തരവിറക്കിയത്. രാത്രി 10 വരെ കടകൾ തുറന്നു പ്രവർത്തിക്കാൻ അനുവദിക്കണമെന്ന് വ്യാപാരി വ്യവസായി ഏകോപനസമിതി ഏറനാട് മണ്ഡലം പ്രസിഡന്റ് അൽമോയ റസാഖ് അരീക്കോട് പൊലീസ് ഇൻസ്പക്ടർ അബ്ബാസ് അലിയോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു. ക്രമസമാധാന പ്രശ്‌നങ്ങൾ ഉണ്ടാവുമെന്ന ബോധ്യം കൊണ്ടാണ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതെന്ന് പൊലീസ് പറഞ്ഞു.


Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News