ബിജെപി നേതൃത്വവുമായി തർക്കം; ആർഎസ്എസ് പ്രവർത്തകൻ ജീവനൊടുക്കി

തിരുമല സ്വദേശി ആനന്ദ് തമ്പിയാണ് ആത്മഹത്യ ചെയ്തത്

Update: 2025-11-15 13:24 GMT

തിരുവനന്തപുരം: ബിജെപി ആർഎസ്എസ് നേതൃത്വവുമായുണ്ടായ തർക്കത്തിൽ ആർഎസ്എസ് പ്രവർത്തകൻ ജീവനൊടുക്കി. തിരുമല സ്വദേശി ആനന്ദ് തമ്പിയാണ് ആത്മഹത്യ ചെയ്തത്. ആർഎസ്എസ് ബിജെപി നേതാക്കൾക്കെതിരെ ആത്മഹത്യാക്കുറിപ്പ്. പതിനാറാം വയസ് മുതൽ ആർഎസ്എസിന്റെയും ബിജെപിയുടെയും സജീവ പ്രവർത്തകനായിരുന്ന ഇയാൾ തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിൽ സീറ്റ് ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു. എന്നാൽ ബിജെപിയുടെ സ്ഥാനാർഥി പ്രഖ്യാപനത്തിൽ പേരില്ലാത്തതിനെ തുടർന്നാണ് ആനന്ദ് ആത്മഹത്യ ചെയ്തത്.

ആർഎസ്എസ് പ്രവർത്തകന്റെ ആത്മഹത്യ ദൗർഭാഗ്യകരമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജിവ് ചന്ദ്രശേഖർ. ആത്മഹത്യ ഏറെ സങ്കടകരം. എന്താണ് സംഭവിച്ചത് എന്ന കാര്യത്തിൽ വ്യക്തതയില്ല. പ്രവർത്തകന്റെ പേരുപോലും താൻ ആദ്യമായാണ് കേൾക്കുന്നത്. രാജീവ് ചന്ദ്രശേഖർ പറഞ്ഞു. ബിജെപി ജില്ലാ പ്രസിഡണ്ടുമായി സംസാരിച്ചു അദ്ദേഹത്തിൽനിന്നും വിവരങ്ങൾ തേടിയിട്ടുണ്ടെന്നും ആത്മഹത്യയുടെ കാരണം ഉൾപ്പെടെയുള്ളവ പരിശോധിക്കുമെന്നും രാജീവ് കൂട്ടിച്ചേർത്തു. 

കഴിഞ്ഞ മാസം ശാഖയിലെ പീഡനത്തെ തുടർന്ന് മറ്റൊരു ആർഎസ്എസ് പ്രവർത്തകൻ ജീവനൊടുക്കിയിരുന്നു. ആർഎസ്എസ് ക്യാമ്പുകളിൽ ലൈംഗികപീഡനം ഏൽക്കേണ്ടി വന്നു എന്ന് വെളിപ്പെടുത്തി അനന്തു അജി എന്ന യുവാവാണ് ആത്മഹത്യ ചെയ്തത്. നാല് വയസുമുതൽ സമീപവാസിയായ ആർഎസഎസ് പ്രവർത്തകൻ നിതീഷ് മുരളീധരൻ തന്നെ ലൈംഗികമായി ദുരുപയോഗം ചെയ്തു‌. ആർഎസ്എസ് ക്യാമ്പുകളിൽ മാനസികവും ശാരീരികവും ലൈംഗികവുമായ ദുരുപയോഗങ്ങൾ നടക്കുന്നുണ്ടെന്നും ഒരിക്കലും ആർഎസ്എസുകാരനുമായി കൂട്ടുകൂടരുതെന്നും പറഞ്ഞായിഅനന്തു അജിയുടെ വിഡിയോയും പുറത്തുവന്നിരുന്നു.

Tags:    

Writer - ആത്തിക്ക് ഹനീഫ്

Web Journalist at MediaOne

Web Journalist at MediaOne

Editor - ആത്തിക്ക് ഹനീഫ്

Web Journalist at MediaOne

Web Journalist at MediaOne

By - Web Desk

contributor

Similar News