വണ്ടിപ്പെരിയാര്‍ കേസ്; പൊലീസിനെതിരെ നടപടി ആവശ്യപ്പെട്ട് അര്‍ജുന്‍റെ കുടുംബം

മകനെ കള്ളക്കേസിൽ കുടുക്കിയത് താനുമായി എതിർപ്പുള്ള പ്രാദേശിക രാഷ്ട്രീയ നേതാവാണെന്ന് അർജുന്‍റെ അച്ഛൻ സുന്ദർ പറഞ്ഞു

Update: 2023-12-28 01:56 GMT
Editor : Jaisy Thomas | By : Web Desk

അര്‍ജുന്‍

ഇടുക്കി: ഇടുക്കി വണ്ടിപ്പെരിയാറിൽ ആറ് വയസുകാരി കൊല്ലപ്പെട്ട കേസ് അന്വേഷിച്ച പൊലീസിനെതിരെ നടപടി ആവശ്യപ്പെട്ട് കോടതി വെറുതെ വിട്ട അർജുന്‍റെ കുടുംബം. കോടതി വിധി ഉണ്ടായിട്ടും സംരക്ഷണം നൽകാൻ പൊലീസ് തയ്യാറാകുന്നില്ലെന്ന് കാണിച്ച് ജില്ലാ പൊലീസ് കംപ്ലെയിന്റ് അതോറിറ്റിയ്ക്ക് പരാതി നൽകി. മകനെ കള്ളക്കേസിൽ കുടുക്കിയത് താനുമായി എതിർപ്പുള്ള പ്രാദേശിക രാഷ്ട്രീയ നേതാവാണെന്ന് അർജുന്‍റെ അച്ഛൻ സുന്ദർ പറഞ്ഞു.

ഇടുക്കിയിൽ സുരക്ഷ ഇല്ലാത്തതിനാലാണ് കൊല്ലത്ത് വാർത്താ സമ്മേളനം നടത്തിയത് എന്നാണ് വണ്ടിപ്പെരിയാർ കേസിൽ കുറ്റമുക്തൻ ആക്കിയ അർജുന്‍റെ പിതാവ് പറയുന്നത്. താനുമായി പ്രശ്നം ഉണ്ടായിരുന്ന പ്രാദേശിക നേതാവാണ് പൊലീസിനെ സ്വാധീനിച്ച് മകനെ കേസിൽ കുടുക്കിയത് എന്നാണ് ആരോപണം.

Advertising
Advertising

ആറ് വയസുകാരിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ മുറിയുടെ വാതിലും ജനലും അകത്ത് നിന്ന് കുറ്റിയിട്ട നിലയിലായിരുന്നു. പൊലീസിന്റെ ഭീഷണിക്ക് വഴങ്ങിയാണ് തെളിവെടുപ്പിനിടെ മകൻ ജനൽ വഴി ഇറങ്ങേണ്ടി വന്നതെന്നും സുന്ദർ പറയുന്നു. പുനരന്വേഷണം വേണമെന്ന് ആവശ്യപ്പെടുമ്പോഴും ഇക്കാര്യത്തിന് തങ്ങൾ കോടതിയെ സമീപിക്കില്ലെന്ന് കുടുംബം. യഥാർത്ഥ പ്രതിയെ കണ്ടെത്തണം എന്നും മകനും തനിക്കും കുടുംബാംഗങ്ങൾക്കും ബന്ധുക്കൾക്കും തൊഴിൽ ചെയ്ത് നിർഭയരായി ജീവിക്കാൻ അവസരം ഒരുക്കമെന്നുമാണ് ആവശ്യം.


Full View


Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News