'കല്ലുകൊണ്ട് ഇടിച്ച് സൈനികരായ സഹോദരങ്ങളുടെ ക്രൂരമര്‍ദനം'; അനങ്ങാന്‍ പോലുമാകാതെ ഗൃഹനാഥൻ- ഗുരുതരാവസ്ഥയിൽ

പാലക്കാട് കരിമ്പ സ്വദേശി ഹരിദാസനാണ് സൈനികരായ സഹോദരങ്ങളുടെ മർദനമേറ്റത്

Update: 2022-10-29 01:25 GMT
Editor : Shaheer | By : Web Desk

പാലക്കാട്: സൈനികരായ സഹോദരങ്ങളുടെ മർദനമേറ്റ് ഗൃഹനാഥൻ ഗുരുതരാവസ്ഥയിലെന്ന് പരാതി. പാലക്കാട് കരിമ്പ കറ്റകളത്ത് സഹോദരങ്ങളുടെ മർദനമേറ്റ ഹരിദാസനാണ് രണ്ടു മാസത്തോളമായി തളർന്നുകിടക്കുകയാണ്. സംഭവത്തിൽ പ്രതികളെ ഇനിയും പിടികൂടിയിട്ടില്ല. പ്രതികളെ പൊലീസ് സഹായിച്ചതായും കുടുംബം ആരോപിക്കുന്നുണ്ട്.

സൈനികരായ പ്രശാന്ത്, പ്രദീപ് എന്നീ സഹോദരങ്ങൾക്കെതിരെയാണ് പരാതി. ആഗസ്റ്റ് 30ന് രാത്രിയാണ് വീടിന് സമീപത്തുവച്ച് ഹരിദാസിന് മർദനമേറ്റത്. വാഹനം മാറ്റുന്നതുമായി ബന്ധപ്പെട്ട തർക്കവും ഹരിദാസന്റെ സഹോദരനും സൈനികരായ സഹോദരങ്ങളും തമ്മിലുള്ള പ്രശ്‌നങ്ങളുമാണ് മർദനത്തിനു കാരണമെന്നാണ് കുടുംബം പറയുന്നത്. വീട്ടിൽ ഉറങ്ങാൻ കിടന്ന ഹരിദാസനെ വീട്ടിൽനിന്ന് വിളിച്ചുകൊണ്ടുപോയാണ് മർദിച്ചത്. കല്ല് കൊണ്ട് ഇടിച്ചതിനാൽ കഴുത്തിന്റെ എല്ലുകൾ പൊട്ടി. ഹരിദാസിനിപ്പോൾ കിടന്നിടത്തുനിന്ന് അനങ്ങാൻ പോലും കഴിയാത്ത സ്ഥിതിയാണ്. ഹരിദാസൻ കിടപ്പിലായതോടെ കടുത്ത സാമ്പത്തിക പ്രയാസത്തിലാണ് ഈ കുടുംബം കഴിയുന്നത്.

Advertising
Advertising

കേസിൽ പ്രതികളെ സഹായിക്കുന്ന നിലപാടാണ് കല്ലടിക്കോട് പൊലീസ് ആദ്യം സ്വീകരിച്ചതെന്നും പരാതിയുണ്ട്. നിസാര വകുപ്പുകൾ ചുമത്തി പ്രതികളെ അറസ്റ്റ് ചെയ്ത് വിട്ടയച്ചു. പ്രശാന്തും പ്രദീപും ജോലിസ്ഥലത്തേക്ക് മടങ്ങുകയും ചെയ്തിട്ടുണ്ട്.

നിലവിൽ മണ്ണാർക്കാട് ഡിവൈ.എസ്.പി നേരിട്ടാണ് കേസ് അന്വേഷിക്കുന്നത്. മർദനവിവരം സൈനിക ഓഫീസുകളിൽ അറിയിക്കുന്നത് ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കുമെന്ന് ഡി.വൈ.എസ്.പി ഹരിദാസിന്റെ കുടുംബത്തെ അറിയിച്ചിട്ടുണ്ട്.

Summary: Palakkad Karimba native is in critical condition after being brutally beaten by army brothers

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News