''വട ഇന്നലത്തെയാണല്ലോ...?അല്ല സാര്‍ ഇന്നലെ ഞങ്ങള്‍ മുടക്കമായിരുന്നു''

സംസ്ഥാനത്ത് ഭക്ഷ്യസുരക്ഷാ വകുപ്പിന്‍റെ പരിശോധന തുടരുകയാണ്

Update: 2023-01-07 07:52 GMT

തിരുവനന്തപുരം: സംസ്ഥാനത്ത് ഭക്ഷ്യസുരക്ഷാ വകുപ്പിന്‍റെ പരിശോധന തുടരുകയാണ്. ഞെട്ടിക്കുന്ന വിവരങ്ങളാണ് പരിശോധനയില്‍ പുറത്തുവരുന്നത്. നാല് ദിവസത്തെ പരിശോധനയിൽ അടച്ചു പുട്ടിയ 139 സ്ഥാപനങ്ങളിൽ പകുതിയിലധികവും ലൈസൻസ് ഇല്ലാത്തവയാണ്. റെയ്ഡ് പുരോഗമിക്കുമ്പോള്‍ തനിക്കുണ്ടായ പഴയൊരു ഹോട്ടല്‍ അനുഭവത്തെക്കുറിച്ച് പറയുകയാണ് എഴുത്തുകാരന്‍ അഷ്ടമൂര്‍ത്തി.

അഷ്ടമൂര്‍ത്തിയുടെ കുറിപ്പ്

ഭക്ഷ്യവിഷബാധയും ഹോട്ടല്‍ റെയ്‌ഡുകളും നടന്നുകൊണ്ടിരിക്കുമ്പോള്‍ പഴയ ഒരു കഥ ഓര്‍ത്തുപോവുകയാണ്‌. തിരുവനന്തപുരമാണ്‌. രാവിലെ എട്ടുമണി കഴിഞ്ഞിട്ടുണ്ട്‌. പ്രാതല്‍ കഴിക്കാന്‍ ഹോട്ടലുകള്‍ തപ്പി നടക്കുകയാണ്‌. അധികവും തുറന്നിട്ടില്ല. തുറന്നു കണ്ട ഒന്നിലേയ്‌ക്കു കയറിച്ചെന്നു. മേശകള്‍ ഒഴിഞ്ഞുകിടക്കുന്നു. വിളമ്പുകാരേയും കാണാനില്ല. കുറച്ചു കാത്തിരുന്നപ്പോള്‍ ഒരാള്‍ പ്രത്യക്ഷനായി. ചോദിച്ചപ്പോള്‍ ഉഴുന്നുവട മാത്രം ഉണ്ട്‌. ചായയും വടയും പറഞ്ഞു.

Advertising
Advertising

അധികം വൈകാതെ രണ്ടും വന്നു. ചായയ്‌ക്ക്‌ ചൂടുണ്ട്‌. പക്ഷേ വട ആറിത്തണുത്ത്‌ ഒരു മാതിരി. പഴയതാണെന്നു വ്യക്തം. ചൂടാക്കാന്‍ പോലും മിനക്കെട്ടിട്ടില്ല. ``ഇന്നലത്തെയാണല്ലേ?'' ഞാന്‍ വിളമ്പുകാരനോടു ചോദിച്ചു. അപ്പോള്‍ അതാ വരുന്നു ഒരു നാടോടിക്കാറ്റന്‍ ഡയലോഗ്‌: ``അല്ല സാര്‍. ഇന്നലെ ഞങ്ങള്‍ മുടക്കമായിരുന്നു സാര്‍.''

വൃത്തിഹീനമായ സാഹചര്യത്തിൽ പ്രവർത്തിക്കുന്നതും ലൈസൻസില്ലാത്തതുമായ നിരവധി സ്ഥാപനങ്ങൾ സംസ്ഥാനത്ത് ഉണ്ടെന്നാണ് ഭക്ഷ്യ സുരക്ഷാ വകുപ്പിൻ്റെ കണ്ടെത്തൽ. നാല് ദിവസത്തെ പരിശോധനയിൽ മാത്രം ലൈസൻസില്ലാതെ പ്രവർത്തിച്ച 75 കടകളാണ് അടച്ചുപൂട്ടിയത്. വ്യാപക പരിശോധന നടക്കുമ്പോഴും നിലവിലെ നിയമങ്ങൾ അപര്യാപ്തമാണ് എന്ന് ഭക്ഷ്യ സുരക്ഷാ വകുപ്പ് തന്നെ സമ്മതിക്കുന്നു.

ഭക്ഷ്യ സുരക്ഷാ വകുപ്പിൽ വേണ്ടത്ര ആളില്ലാത്തതും പരിശോധനയെ പ്രതികൂലമായി ബാധിക്കുന്നു. പത്ത് പഞ്ചായത്തിന് ഒരു ഫുഡ് സേഫ്റ്റി ഓഫീസർ എന്നതാണ് ഇപ്പോഴത്തെ സ്ഥിതി. മതിയായ വാഹനവും ആൾബലവും ഇല്ലാത്തതാണ് വകുപ്പ് നേരിടുന്ന പ്രധാന വെല്ലുവിളി.Full View

വൃത്തിഹീനമായ സാഹചര്യത്തിൽ പ്രവർത്തിക്കുന്നതും ലൈസൻസില്ലാത്തതുമായ നിരവധി സ്ഥാപനങ്ങൾ സംസ്ഥാനത്ത് ഉണ്ടെന്നാണ് ഭക്ഷ്യ സുരക്ഷാ വകുപ്പിൻ്റെ കണ്ടെത്തൽ. നാല് ദിവസത്തെ പരിശോധനയിൽ മാത്രം ലൈസൻസില്ലാതെ പ്രവർത്തിച്ച 75 കടകളാണ് അടച്ചുപൂട്ടിയത്. വ്യാപക പരിശോധന നടക്കുമ്പോഴും നിലവിലെ നിയമങ്ങൾ അപര്യാപ്തമാണ് എന്ന് ഭക്ഷ്യ സുരക്ഷാ വകുപ്പ് തന്നെ സമ്മതിക്കുന്നു.

ഭക്ഷ്യ സുരക്ഷാ വകുപ്പിൽ വേണ്ടത്ര ആളില്ലാത്തതും പരിശോധനയെ പ്രതികൂലമായി ബാധിക്കുന്നു. പത്ത് പഞ്ചായത്തിന് ഒരു ഫുഡ് സേഫ്റ്റി ഓഫീസർ എന്നതാണ് ഇപ്പോഴത്തെ സ്ഥിതി. മതിയായ വാഹനവും ആൾബലവും ഇല്ലാത്തതാണ് വകുപ്പ് നേരിടുന്ന പ്രധാന വെല്ലുവിളി.

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

By - Web Desk

contributor

Similar News