Writer - നബിൽ ഐ.വി
Trainee Web Journalist, MediaOne
തൃശൂർ: ഇഡി ഉദ്യോഗസ്ഥൻ ചമഞ്ഞ് നാലു കോടി തട്ടിയ കേസിൽ എഎസ്ഐക്ക് സസ്പെൻഷൻ. ഇരിങ്ങാലക്കുട എഎസ്ഐ ഷഫീർ ബാബുവിനെയാണ് സസ്പെൻഡ് ചെയ്തത്.
ഷഫീറിനെ കഴിഞ്ഞ ദിവസം കർണാടക പൊലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു. ഷഫീറും മൂന്ന് സുഹൃത്തുക്കളും ചേർന്ന് കർണാടകയിലെ രാഷ്ട്രീയ നേതാവിൽ നിന്ന് പണം തട്ടിയെന്നാണ് കേസ്. തൃശ്ശൂര്‍ റൂറല്‍ ജില്ലാ പൊലീസ് മേധാവി ബി. കൃഷ്ണകുമാര്‍ ഐപിഎസാണ് ഷഫീര്‍ ബാബുവിനെതിരെ നടപടിയെടുത്തത്.