ഫുട്ബോള്‍ താരത്തിന്‍റെ മൃതദേഹം കിണറ്റില്‍ കണ്ടെത്തിയ സംഭവം; കൊലപാതകമെന്ന് ബന്ധുക്കള്‍

സംഭവത്തില്‍ സമഗ്രമായ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം പൊലീസില്‍ പരാതി നല്‍കി

Update: 2021-12-22 01:59 GMT

പാലക്കാട് നാട്ടുകല്ലില്‍ യുവാവിന്‍റ മൃതദേഹം കിണറ്റല്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് കുടുംബം. കൊലപാതക സാധ്യത അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് കുടുംബം പൊലീസില്‍ പരാതി നല്‍കി.

പ്രദേശത്തെ സി.സി.ടി.വി ദൃശ്യങ്ങള്‍ ശേഖരിച്ച പൊലീസ്, അന്വേഷണം പുരോഗമിക്കുകയാണെന്ന് അറിയിച്ചു. തച്ചനാട്ടുകര ഗ്രാമപഞ്ചായത്ത് ഭരണ സമിതി അംഗങ്ങളും നാട്ടുകാരും ചേര്‍ന്ന് ആക്ഷന്‍ കൗണ്‍സില്‍ രൂപീകരിച്ചിട്ടുണ്ട്.

ഈ മാസം അഞ്ചാം തിയതി മുതലാണ് തെയ്യോട്ടുചിറ ആസിഫിനെ കാണാതായത്. രണ്ട് ദിവസത്തിന് ശേഷം വീടിന് സമീപത്തെ കിണറ്റില്‍ നിന്നും മൃതദേഹം ലഭിക്കുകയായിരുന്നു. മികച്ച ഫുട്‌ബോള്‍ താരം കൂടിയാണ് ആസിഫ് . 20 വയസ് മാത്രം പ്രായം ഉള്ള ആസിഫിനെ ആരോ കൊന്ന് കിണറ്റിലിട്ടതെന്നാണ് സംശയം.


Full View



Tags:    

Writer - ഫസ്ന പനമ്പുഴ

contributor

Editor - ഫസ്ന പനമ്പുഴ

contributor

By - Web Desk

contributor

Similar News