നിയമസഭാ തെരഞ്ഞെടുപ്പ്; വി.ഡി സതീശന്‍റെ 'പ്ലാൻ 63'ക്ക് പാര്‍ട്ടിയില്‍ പിന്തുണയേറുന്നു

സതീശൻ മുന്നൊരുക്ക പദ്ധതി വിശദീകരിച്ചത് എ.പി അനിൽകുമാർ ചോദ്യം ചെയ്തിരുന്നു

Update: 2025-01-22 07:23 GMT
Editor : Jaisy Thomas | By : Web Desk

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍റെ നിയമസഭാ തെരഞ്ഞെടുപ്പ് മുന്നൊരുക്ക പ്ലാനിന് കോൺഗ്രസിൽ പിന്തുണയേറുന്നു. എതിർപ്പിനെ തുടർന്ന് രാഷ്ട്രീയകാര്യ സമിതിയിൽ പറഞ്ഞ് പൂർത്തിയാക്കാൻ കഴിയാതിരുന്ന പ്ലാൻ പാർട്ടി ചർച്ച ചെയ്യണമെന്നാണ് ഒരു വിഭാഗം നേതാക്കളുടെ നിലപാട്. അതിനിടെ പാർട്ടി അറിയാതെ സതീശൻ സർവെ നടത്തിയെന്ന ആക്ഷേപം ഉയർത്താനും നീക്കമുണ്ട്.

നിലവിൽ കോൺഗ്രസ് ജയിച്ച 21 സീറ്റുകൾക്ക് പുറമെ അടുത്ത 42 സീറ്റുകൾ കൂട്ടിച്ചേർത്ത് 63 സീറ്റുകൾ കോൺഗ്രസ് ഒറ്റയ്ക്ക് നേടണമെന്നതാണ് വിഡി സതീശൻ്റെ പ്ലാൻ. ഈ ആശയം രാഷ്ട്രീയകാര്യ സമിതിയിൽ മുന്നോട്ടുവച്ചതിൽ പിഴവില്ല എന്ന നിലപാടാണ് പാർട്ടിയിൽ ശക്തമാകുന്നത്. രാഷ്ട്രീയകാര്യ സമിതിയിൽ അല്ലാതെ മറ്റെവിടെ ഇത് ഉന്നയിക്കുമെന്നാണ് ചോദ്യം. രാഷ്ട്രീയ കാര്യ സമിതിയിൽ ഒരു ആശയം ഉന്നയിച്ചത് തടസ പെടുത്തിയ എ.പി അനിൽ കുമാറിൻ്റെ നടപടി ശരിയല്ലെന്നും ഇവർ വാദിക്കുന്നു. തടസപ്പെടുത്തിയ നീക്കം ആസൂത്രിതമാണെന്ന വിലയിരുത്തൽ വി.ഡി സതീശനുമുണ്ട്.

Advertising
Advertising

എന്നാൽ 63 എന്ന കണക്ക് എന്തടിസ്ഥാനത്തിൽ എന്നാണ് മറ്റൊരു വിഭാഗത്തിൻ്റെ ചോദ്യം. കോൺഗ്രസ് സർവെ നടത്തിയതായി അറിയില്ലെന്നും ഇവർ വാദിക്കുന്നു. അതിനിടയിൽ കെപിസിസി നേതൃമാറ്റ ചർച്ചകളുമായി മുന്നോട്ട് പോകാൻ തന്നെയാണ് ഹൈക്കമാൻഡ് തീരുമാനം. സുനിൽ കനഗുലു ടീം തയ്യാറാക്കിയ നിരീക്ഷണങ്ങളും ഹൈക്കമാൻഡ് ഇതിനായി ഉപയോഗപ്പെടുത്തും.

Full View


Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News