ഒറ്റയ്ക്ക് താമസിക്കുന്ന വയോധികന്‍റെ വീടിന് നേരെ ആക്രമണം

പൂവച്ചൽ സ്വദേശി ഗംഗാധരന്‍റെ വീടിന് നേരെ ഒരു മാസത്തിനിടെ രണ്ട് തവണയാണ് ആക്രമണമുണ്ടായത്

Update: 2022-01-18 01:19 GMT

തിരുവനന്തപുരത്ത് ഒറ്റയ്ക്ക് താമസിക്കുന്ന വയോധികന്‍റെ വീടിന് നേരെ ആക്രമണം. പൂവച്ചൽ സ്വദേശി ഗംഗാധരന്‍റെ വീടിന് നേരെ ഒരു മാസത്തിനിടെ രണ്ട് തവണയാണ് ആക്രമണമുണ്ടായത്. പൊലീസില്‍ പരാതി നല്‍കിയിട്ടും നടപടിയൊന്നും ഉണ്ടായില്ലെന്നാണ് ഗംഗാധരന്‍റെയും കുടുംബത്തിന്‍റെയും ആരോപണം.

ഇന്നലെയാണ് ഏറ്റവുമൊടുവില്‍ അക്രമം നടന്നത്. വീടിന് സമീപത്ത് തന്നെ സുക്ഷിച്ചിരുന്ന വിറകുകെട്ടുകള്‍ക്ക് ആരോ തീയിട്ടു. രണ്ട് ഫയര്‍ഫോഴ്സ് യൂണിറ്റുകള്‍ എത്തിയാണ് തീ അണച്ചത്. ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് വീട്ടിലേക്ക് കുടിവെള്ളം എത്തിക്കാനുള്ള മോട്ടോറും ഉൾപ്പടെയുള്ള വസ്തുക്കള്‍ക്കും തീയിട്ടിരുന്നു. രണ്ട് മാസങ്ങള്‍ക്ക് മുന്‍പ് വീടിന്‍റെ ജനലുകളും വാതിലുകളും തകർക്കുകയും ശൗചാലയം നശിപ്പിക്കുകയും ചെയ്തിരുന്നു. ഈ വിഷയം ചൂണ്ടിക്കാട്ടി പരാതി നല്‍കിയെങ്കിലും നടപടി ഒന്നും ഉണ്ടായില്ലെന്നും ഇവര്‍ പറയുന്നു. പ്രദേശത്ത് സാമൂഹ്യവിരുദ്ധരുടെ ശല്യം രൂക്ഷമാണെന്ന് നാട്ടുകാര്‍ പറയുന്നു. ഇതുവരെയുള്ള സംഭവങ്ങള്‍ ചേര്‍ത്ത് വിശദമായ പരാതി ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്ക് നൽകാനാണ് ഗംഗാധരന്‍റെ ബന്ധുക്കളുടെ തീരുമാനം.

Full View

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

By - Web Desk

contributor

Similar News