'തനിക്കെതിരെ കൊട്ടേഷൻ നൽകിയത് പ്രവാസി വ്യവസായി': ആരോപണവുമായി രാഗം തിയേറ്റർ നടത്തിപ്പുകാരൻ സുനിൽ

വെളപ്പായയിലെ വീടിന് മുന്നിൽ വെച്ചായിരുന്നു സുനിലിനെ ക്വട്ടേഷൻ സംഘം അക്രമിച്ചത്

Update: 2025-11-26 11:01 GMT

തൃശ്ശൂർ: തനിക്കെതിരെ കൊട്ടേഷൻ നൽകിയത് പ്രവാസി വ്യവസായിയായ റാഫേലാണെന്ന് തൃശ്ശൂർ രാഗം തിയേറ്റർ നടത്തിപ്പുകാരൻ രാഗം സുനിൽ. റാഫേലുമായി സിനിമ സംബന്ധിച്ച് തർക്കം ഉണ്ടായിരുന്നെന്നും സുനിൽ.

റാഫേലുമായി പണമിടപാടുണ്ടെന്നും തനിക്ക് പണം തരാനുണ്ടെന്നും സുനിൽ പറഞ്ഞു. റാഫേലിന് വേണ്ടി സിജോ പലതവണ തന്നെ ഭീഷണിപ്പെടുത്തിയിരുന്നു. ഇത് സംബന്ധിച്ച് കഴിഞ്ഞവർഷം ഈസ്റ്റ് പൊലീസ് പരാതി നൽകി. പൊലീസ് കേസെടുത്തെങ്കിലും അറസ്റ്റ് ഉണ്ടായില്ലെന്നും സുനിൽ ആരോപിക്കുന്നു.

സുനിലിനെ വെട്ടിയ കേസിൽ രണ്ടുപേർ പിടിയിൽ പിടിയിലായിരുന്നു. കരുവാറ്റ സ്വദേശികളായ ആദിത്യനും ഗുരുദാസനുമാണ് പിടിയിലായത്. ആലപ്പുഴയിൽ നിന്നാണ് ഇവരെ പിടികൂടുന്നത്. ഇവർക്ക് കൊട്ടേഷൻ നൽകിയ സിജോ പിടിയിലായിരുന്നു. സുനിലിന്റെ ഡ്രൈവറെ ഇടംകൈ കൊണ്ട് വെട്ടിയത് ആദിത്യനായിരുന്നു. തിയേറ്റർ നടത്തിപ്പുകാരൻ സുനിലിനെയും ഡ്രൈവറെയും ആക്രമിച്ച സംഭവത്തിൽ പ്രതികളിൽ ഒരാളുടെ നിർണായക സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിരുന്നു.

Advertising
Advertising

സുനിലിനെ ആക്രമിക്കാനായി ഉപയോഗിച്ച ചുറ്റിക വാങ്ങിയ കട പൊലീസ് കണ്ടെത്തി. ചുറ്റിക വാങ്ങിയത് തൃശൂർ കുറുപ്പം റോഡിലെ കടയിൽ നിന്നാണെന്നും പൊലീസ് കണ്ടെത്തിയിരുന്നു.

രാത്രി പത്തുമണിയോടെ വെളപ്പായയിലെ സുനിലിന്റെ വീടിന് മുന്നിൽ വെച്ചായിരുന്നു ക്വട്ടേഷൻ സംഘത്തിൻ്റെ ആക്രമണം. കാറിലെത്തി വീടിന്റെ ഗേറ്റ് തുറക്കാനിറങ്ങുന്നതിനിടെ ആദ്യം ഡ്രൈവറെയും തുടർന്ന് സുനിലിനെയും ആയുധധാരികളായ മൂന്നംഗ സംഘം ആക്രമിക്കുകയായിരുന്നു. വെട്ടിയ ശേഷം തീകൊളുത്തിക്കൊല്ലാനായിരുന്നു ക്വട്ടേഷൻ സംഘം ശ്രമിച്ചതെന്നാണ് സുനിലിൻ്റെ മൊഴി.

Tags:    

Writer - ലാൽകുമാർ

contributor

Editor - ലാൽകുമാർ

contributor

By - Web Desk

contributor

Similar News