അട്ടപ്പാടി മധു വധക്കേസിലെ പത്താം സാക്ഷി കൂറുമാറി

പത്താം സാക്ഷിയായ ഉണ്ണികൃഷ്ണനാണ് കോടതിയിൽ മൊഴിമാറ്റി പറഞ്ഞത്

Update: 2022-06-09 01:51 GMT
Editor : Jaisy Thomas | By : Web Desk

പാലക്കാട്: അട്ടപ്പാടി മധു വധക്കേസിലെ സാക്ഷി കൂറുമാറി. പത്താം സാക്ഷിയായ ഉണ്ണികൃഷ്ണനാണ് കോടതിയിൽ മൊഴിമാറ്റി പറഞ്ഞത് . മധുവിനെ ആൾകൂട്ടം മർദ്ദിക്കുന്നത് കണ്ടു എന്നാണ് ഉണ്ണികൃഷ്ണൻ പൊലീസിന് മൊഴി നൽകിയത്. എന്നാൽ മണ്ണാർക്കാട് എസ്.സി-എസ്.ടി കോടതിയിലെ സാക്ഷി വിസ്താരത്തിനിടെ ഉണ്ണികൃഷ്ണൻ മൊഴി മറ്റി പറഞ്ഞു. പൊലീസ് ഭീഷണി പെടുത്തിയതിനാലാണ് മൊഴി നൽകിയതെന്ന് ഉണ്ണികൃഷ്ണൻ പറഞ്ഞു. സാക്ഷികളെ സ്വാധീനിക്കാൻ പ്രതികൾ ശ്രമിക്കുന്നുണ്ടെന്ന് മധുവിന്‍റെ അമ്മയും സഹോദരിയും കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇത് ശരിവയ്ക്കുന്ന രീതിയിലാണ് വിചാരണ വേണയിലെ സാക്ഷിയുടെ കൂറുമാറ്റം.

Advertising
Advertising

2018 ഫെബ്രുവരി 22നാണ് ആദിവാസി യുവാവായ മധു ആൾക്കൂട്ട മർദനത്തെത്തുടർന്നു കൊല്ലപ്പെട്ടത്. കേസിന്‍റെ വിചാരണ മണ്ണാർക്കാട് സ്പെഷൽ കോടതിയിൽ നടന്നുവരികയാണ്. ഭരണത്തിലിരിക്കുന്ന പാർട്ടിയുമായി പ്രതികൾക്ക് അടുപ്പമുള്ളതായി സംശയിക്കുന്നതായും നീതി ലഭിച്ചില്ലെങ്കിൽ സമരവുമായി തെരുവിലിറങ്ങുമെന്നും കുടുംബാംഗങ്ങൾ പറഞ്ഞു. കേസിലെ സാക്ഷികളെ പ്രതികൾ സ്വാധീനിച്ചു കൂറുമാറ്റിയതായി സംശയിക്കുന്നതായും ആരോപിച്ചു. ബന്ധു കൂടിയായ പ്രധാന സാക്ഷിയെ പ്രതികളിലൊരാൾ സ്വാധീനിക്കാൻ ശ്രമിച്ചതിന്റെ തെളിവുകൾ സഹിതം അഗളി പൊലീസിൽ പരാതി നൽകിയെങ്കിലും നടപടിയുണ്ടായില്ല.

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News