കോഴിക്കോട്ട് പെട്രോളുമായി ഭാര്യയെ ആക്രമിക്കാന്‍ ശ്രമം; ഭർത്താവ് അറസ്റ്റിൽ

കുണ്ടുങ്ങൽ സ്വദേശി സി.കെ നൗഷാദ് ആണ് അറസ്റ്റിലായത്

Update: 2025-07-24 06:28 GMT
Editor : ലിസി. പി | By : Web Desk

കോഴിക്കോട്: കുണ്ടുങ്ങലിൽ ഭാര്യയെ ആക്രമിച്ചെന്ന പരാതിയിൽ ഭർത്താവ് അറസ്റ്റിൽ.കുണ്ടുങ്ങൽ സ്വദേശി സികെ നൗഷാദ് ആണ് അറസ്റ്റിലായത്.കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.പെട്രോൾ നിറച്ച കുപ്പിയുമായി എത്തി അപായപ്പെടുത്താൻ ശ്രമിച്ചെന്നും മുറ്റത്തുണ്ടായിരുന്ന ഇരുചക്രവാഹനം പെട്രോൾ ഒഴിച്ച് കത്തിച്ചെന്നും പരാതിയിൽ പറയുന്നു.നിരന്തരം തന്നെ ഉപദ്രവിക്കാറുണ്ടെന്നും ശ്വാസം മുട്ടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചെന്നു  ഭാര്യ നൽകിയ പരാതിയിൽ പറയുന്നു. 

കഴിഞ്ഞ ഞായറാഴ്ചയാണ് സംഭവം. പരാതിക്കാരിയുടെ മാതാപിതാക്കള്‍ ഭര്‍ത്താവിന്‍റെ വീട്ടിലേക്ക് വന്നത് ഇഷ്ടപ്പെടാത്തതാണ് അക്രമത്തിന് കാരണമെന്നാണ് പറയുന്നത്.മാതാപിതാക്കള്‍ പോയതിന് പിന്നാലെ കത്തികൊണ്ടും മരകഷ്ണം കൊണ്ടെല്ലാം ശാരീരികമായി ഉപദ്രവിക്കാന്‍ ശ്രമിച്ചെന്നും പിന്നീട് വീട്ടില്‍ നിന്ന് പോയ ഇയാള്‍ രാത്രി പെട്രോള്‍ കുപ്പിയുമായാണ് എത്തിയത്. എന്നാല്‍ വാതിലടച്ചതുകൊണ്ട് മാത്രം ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞെന്നും യുവതിയുടെ പരാതിയില്‍ പറയുന്നു. തുടര്‍ന്നാണ് യുവതി ഉപയോഗിക്കുന്ന സ്കൂട്ടര്‍ പെട്രോളൊഴിച്ച് കത്തിച്ചത്. ഒരുവര്‍ഷം മുന്‍പാണ് ഇരുവരും വിവാഹിതരായത്. നൗഷാദിന്‍റെ രണ്ടാംവിവാഹമാണിത്.

Full View

Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

By - Web Desk

contributor

Similar News