കോഴിക്കോട് നഗരത്തിൽ യുവാവിനെ തട്ടിക്കൊണ്ടുപോകാൻ ശ്രമം

നാലുപേരെ ചേവായൂർ പൊലീസ് കസ്റ്റഡിയിലെടുത്തു

Update: 2025-11-24 04:47 GMT

കോഴിക്കോട്: കോഴിക്കോട് നഗരത്തിൽ യുവാവിനെ തട്ടിക്കൊണ്ടു പോകാൻ ശ്രമം. കാറിലെത്തിയ നാലുപേരെ ചേവായൂർ പൊലീസ് കസ്റ്റഡിയിലെടുത്തു. പറമ്പിൽ ബസാർ സ്വദേശി യൂനുസിനെയാണ് ഇവർ തട്ടിക്കൊണ്ട് പോകാൻ ശ്രമിച്ചത്. മീഞ്ചന്ത സ്വദേശി നവാസ് , ചെറുവണ്ണൂർ സ്വദേശി അജാസ് , കൊളത്തറ സ്വദേശി ഷഫീഖ് , അഫ്സൽ എന്നിവരെയാണ് കസ്റ്റഡിയിൽ എടുത്തത്

ആശുപത്രിയിൽ ചികിത്സയിലുള്ള ഇയാൾ പക്ഷെ പരാതി നൽകാൻ തയാറായിരുന്നില്ല. ഇന്നലെ രാത്രിയാണ് യുവാവിനെ കാറിൽ നാലം​ഗ സംഘം തട്ടിക്കൊണ്ടുപോകുന്നുണ്ട് എന്ന വിവരം പൊലീസിന് ലഭിക്കുന്നത്. ഉടൻ തന്നെ കാർ ട്രാക്ക് ചെയ്യുകയും പ്രതികളെ പിടികൂടുകയുമായിരുന്നു. ഇവർ തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ച വ്യക്തിക്ക് മുഖത്ത് ഉൾപ്പെടെ പരിക്കേറ്റതിനെ തുടർന്ന് ആശുപത്രിയിലേക്ക് മാറ്റി.

പണമിടപാടുമായി ബന്ധപ്പെട്ട തർക്കമാണ് ഇതിലേക്ക് നയിച്ചതെന്നാണ് പൊലീസ് പറയുന്നത്. കാസർകോട് സ്വദേശിയായ യൂനുസ് കാലങ്ങളായി കോഴിക്കോടാണ് താമസം. കസ്റ്റടിയിൽ ഉള്ളവരും കോഴിക്കോട് സ്വദേശികളാണ്. 

Tags:    

Writer - ലാൽകുമാർ

contributor

Editor - ലാൽകുമാർ

contributor

By - Web Desk

contributor

Similar News