യാത്രക്കാരുടെ ശ്രദ്ധക്ക്; കൊങ്കൺ വഴിയുള്ള ട്രെയിനുകളുടെ സമയം മാറുന്നു; ചൊവ്വാഴ്ച മുതലുള്ള സമയക്രമം ഇങ്ങനെ

ഷൊര്‍ണൂരിനും മംഗളൂരു ജംഗ്ഷനും ഇടയിലുള്ള സ്റ്റേഷനുകളിലാണ് സമയക്രമത്തിൽ കാര്യമായ മാറ്റമുള്ളത്

Update: 2025-10-17 03:24 GMT

Photo| PTI

കോഴിക്കോട്: കൊങ്കൺ പാത വഴിയുള്ള ട്രെയിനുകളുടെ സമയം മാറുന്നു. മൺസൂൺ ടൈം ടേബിൾ നേരത്തെ മാറുന്ന സാഹചര്യത്തിലാണ് ട്രെയിനുകളുടെ സമയക്രമത്തിൽ മാറ്റം വരുന്നത്. ജൂൺ 15 മുതൽ ഒക്ടോബര്‍ 20 വരെയായിരുന്നു ഇപ്പോഴത്തെ ടൈം ടേബിൾ. സാധാരണ ജൂൺ 10 മുതൽ ഒക്ടോബര്‍ 31 വരെയായിരുന്നു മൺസൂൺ ടൈം ടേബിൾ. ഷൊര്‍ണൂരിനും മംഗളൂരു ജംഗ്ഷനും ഇടയിലുള്ള സ്റ്റേഷനുകളിലാണ് സമയക്രമത്തിൽ കാര്യമായ മാറ്റമുള്ളത്.

ഹസ്രത് നിസാമുദ്ദീൻ - തിരുവനന്തപുരം സെൻട്രൽ രാജധാനി, വെരാവൽ വീക്ക‍്‍ലി എക്സ്പ്രസ്, ഗാന്ധിധാം വീക്ക‍്‍ലി എക്സ്പ്രസ്, ഓഖ ബൈ വീ‍ക്ക‍്‍ലി എക്സ്പ്രസ്, ഭാവ്നഗർ വീക്ക‍്‍ലി എക്സ്പ്രസ് , മരുസാഗർ വീക്ക‍്‍ലി എക്സ്പ്രസ്, മംഗള ലക്ഷദ്വീപ് എക്സ്പ്രസ് ഉൾപ്പെടെയുള്ള നിരവധി ട്രെയിനുകളുടെ സമയങ്ങളിലാണ് മാറ്റം വരുന്നത്. എൻടിഇഎസ് വഴിയോ, ഹെൽപ് ലൈനായ 139 വഴിയോ ട്രെയിനുകളുടെ സമയക്രമം അറിയാം.

Advertising
Advertising

പുതിയ സമയക്രമം ഇങ്ങനെ

• എറണാകുളം-നിസാമുദ്ദീൻ മംഗള എക്‌സ്‌പ്രസ് (12617) മൂന്നുമണിക്കൂറോളം വൈകി പുറപ്പെടും. എറണാകുളം: ഉച്ചക്ക് 1.25-ന് പുറപ്പെടും (നിലവിൽ രാവിലെ 10.30)

• നിസാമുദ്ദീൻ-എറണാകുളം മംഗള (12618) ഒരുമണിക്കൂർ നേരത്തേ. രാത്രി 10.35-ന് മംഗളൂരു, ഷൊർണൂർ- പുലർച്ചെ 4.10, എറണാകുളം 7.30 (നിലവിൽ മംഗളൂരു-രാത്രി 11.40, ഷൊർണൂർ-പുലർച്ചെ 5.30, എറണാകുളം-8.00)

• ലോകമാന്യതിലക്- തിരുവനന്തപുരം നേത്രാവതി (16345) 1.30 മണിക്കൂർ നേരത്തെ എത്തും. മംഗളൂരു -പുലർച്ചെ 4.20, കണ്ണൂർ- 6.32, കോഴിക്കോട് 8.07, ഷൊർണൂർ 10.15, എറണാകുളം-12.25, തിരുവനന്തപുരം വൈകിട്ട്‌ 6.05 (നിലവിൽ മംഗളൂരു-പുലർച്ചെ 5.45, കണ്ണൂർ- 8.07, കോഴിക്കോട് 9.42, ഷൊർണൂർ 12.00, എറണാകുളം-2.15, തിരുവനന്തപുരം- രാത്രി 7.35)

• തിരുവനന്തപുരം-ലോകമാന്യതിലക് നേത്രാവതി എക്‌സ്‌പ്രസ് (16346) രാവിലെ 9.15-ന് തന്നെ പുറപ്പെടും. പിന്നീട് ഓരോ സ്റ്റേഷനിലും വൈകും. എറണാകുളം ജങ്ഷൻ ഉച്ചക്ക് 1.45, ഷൊർണൂർ-വൈകിട്ട് 4.20, കോഴിക്കോട്- വൈകീട്ട് ആറ്, കണ്ണൂർ- 7.32 (നിലവിൽ എറണാകുളം ജങ്ഷൻ ഉച്ചക്ക് 1.10, ഷൊർണൂർ- വൈകീട്ട് 3.40, കോഴിക്കോട്-വൈകീട്ട് 5.07, കണ്ണൂർ- 6.37)

• മംഗളൂരുവിൽനിന്ന് മുംബൈയിലേക്കുള്ള മത്സ്യഗന്ധ (12620) ഉച്ചക്ക് 2.20-ന് പുറപ്പെടും (നിലവിൽ 12.45.). തിരിച്ചുവരുന്ന വണ്ടി (12619) വൈകിട്ട് 3.20-ന് പുറപ്പെടും. രാവിലെ 7.40-ന്‌ മംഗളൂരു (നിലവിൽ 10.20)

  • വെരാവൽ വീക്ക‍്‍ലി എക്സ്പ്രസ് (16334 – തിങ്കൾ) ∙ കുറ്റിപ്പുറം – 11.09 pm, തിരൂർ – 11.24 pm
  • ഭാവ്നഗർ വീക്ക‍്‍ലി എക്സ്പ്രസ് (19259 – വ്യാഴം) ∙ തിരൂർ – 11.24 pm. മരുസാഗർ വീക്ക‍്‍ലി എക്സ്പ്രസ് (12977 – ഞായർ) ∙ തിരൂർ – 11.29pm
  • ഗാന്ധിധാം വീക്ക‍്‍ലി എക്സ്പ്രസ് (16336 – ചൊവ്വ) ∙ കുറ്റിപ്പുറം – 11.09 pm, തിരൂർ – 11.24 pm
  • ഓഖ ബൈ വീ‍ക്ക‍്‍ലി എക്സ്പ്രസ് (16338 – വ്യാഴം, വെള്ളി) ∙ കുറ്റിപ്പുറം – 11.09 pm, തിരൂർ – 11.24 pm
Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News