ലക്ഷദ്വീപിൽ മത്സ്യത്തൊഴിലാളികളുടെ ഷെഡുകളും മീൻ ഉണക്കാനുള്ള സംവിധാനങ്ങളും പൊളിച്ചു മാറ്റി അധികൃതർ
കവരത്തിയിൽ മത്സ്യത്തൊഴിലാളികളുടെ പ്രതിഷേധം
Update: 2025-02-02 05:00 GMT
കവരത്തി: ലക്ഷദ്വീപിൽ മത്സ്യത്തൊഴിലാളികളുടെ ഷെഡുകളും മീൻ ഉണക്കാനുള്ള സംവിധാനങ്ങളും പൊളിച്ചു മാറ്റി അധികൃതർ. തലസ്ഥാനമായ കവരത്തിയിലാണ് പൊലീസും റവന്യൂ ഉദ്യോഗസ്ഥരുമെത്തി ഷെഡുകൾ പൊളിച്ചു മാറ്റിയത്. ഹൈക്കോടതി വിധി മാനിക്കാതെയാണ് മത്സ്യത്തൊഴിലാളികളോടുള്ള അധികൃതരുടെ അതിക്രമം. പകരം സംവിധാനമൊരുക്കണമെന്ന് ലക്ഷദ്വീപ് എംപി ഹംദുല്ല സഈദ് ആവശ്യപ്പെട്ടു. കവരത്തിയിൽ മത്സ്യത്തൊഴിലാളികൾ പ്രതിഷേധിച്ചു.