മൂന്ന് വർഷം മുമ്പ് നഷ്ടപ്പെട്ട മാല ഉടമയ്ക്ക് തിരികെ നൽകി കൊച്ചിയിലെ ഓട്ടോ ഡ്രൈവർ

മക​ന്‍റെ ചികിത്സക്കായി വീണ്ടും കൊച്ചിയിലെത്തിയ ജസീറിന്​ കഴിഞ്ഞ ദിവസം ​ആഭരണം കൈമാറി

Update: 2026-04-11 07:51 GMT

കൊച്ചി: മൂന്ന്​ വർഷം മുമ്പ്​ നഷ്​ടമായ ഒരു പവൻ വരുന്ന സ്വർണ ചെയിൻ തിരിച്ചുകിട്ടിയ സ​ന്തോഷത്തിലാണ്​ മാലദ​്വീപ്​ സ്വദേശിനി ആയിഷത്ത്​ സൂസാന. ഇടപ്പള്ളി അമൃത ആശുപത്രിക്ക്​ സമീപത്തെ ഓ​ട്ടോ ​ഡ്രൈവർ മുഹമ്മദ്​ ജസീറി​ന്‍റെ സത്യസന്ധതയാണ്​ മാലദ്വീപ്​ സ്വദേശിനിക്ക്​ സ്വർണ ചെയിൻ തിരികെ നൽകിയത്​. ജസീറിന്‍റെ വാഹനത്തിൽ യാത്ര ചെയ്യു​​മ്പോഴാണ്​ ആഭരണം നഷ്​ടപ്പെട്ടത്​. ആറ്​ മാസത്തിന്​ ശേഷം വാഹനം വൃത്തിയാക്കുന്നതിനിടെയാണ്​ ചെയിൻ ലഭിച്ചത്​. മക​ന്‍റെ ചികിത്സക്കായി വീണ്ടും കൊച്ചിയിലെത്തിയ ജസീറിന്​ കഴിഞ്ഞ ദിവസം ​ആഭരണം കൈമാറി.

Advertising
Advertising

2023ൽ ജസീറിന്‍റെ വാഹനത്തിൽ ഇടപ്പള്ളിയിൽ നിന്ന്​ മൂവാറ്റുപുഴക്ക്​ യാത്ര ചെയ്യു​മ്പോഴാണ്​ ആയിഷത്തി​ന്‍റെ ആഭരണം നഷ്​ടമായത്​. രാത്രി ഇടപ്പള്ളിയിലെ താമസ സ്ഥലത്ത്​ തിരിച്ചെത്തിയ​പ്പോഴാണ്​ ചെയിൻ നഷ്​ടപ്പെട്ടത്​ അറിഞ്ഞത്​. ഇതോടെ ജസീറിനെ വിളിച്ചു. വാഹനം പരിശോധിച്ചെങ്കിലും ചെയിൻ ലഭിച്ചില്ല. ആറ്​ മാസത്തിന്​ ശേഷം വാഹനം ടെസ്​റ്റിനായി പെയിന്‍റ്​ ചെയ്യാൻ അഴിച്ചപ്പോഴാണ്​ സ്​റ്റെപ്പിനി ടയറിന്‍റെ ഭാഗത്ത്​ നിന്ന്​ ചെയിൻ ലഭിച്ചത്​.

ചെയിൻ ഒരിക്കലും തിരിച്ചുകിട്ടുമെന്ന്​ പ്രതീക്ഷിച്ചില്ലെന്ന്​ ആയിഷത്ത് പറഞ്ഞു. ജസീർ വളരെ നല്ല മനുഷ്യനാണ്​. വർഷങ്ങളായി പരിചയമുള്ളയാളാണ്​. മക​​ന്‍റെ രോഗത്തിന്​ ഇടയിലും ഏറെ ആശ്വാസമായി ജസീറിന്‍റെ സത്യസന്ധത.

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News