'പ്രിന്‍റുവിന്‍റെ പേരിൽ ബിജെപി പ്രവർത്തകരുടെ വീട്ടിൽ കയറി വേട്ടയാടിയാൽ പൊലീസിനെ ചൂലിൽ ചാണകം മുക്കി അടിക്കും'; ബി.ഗോപാലകൃഷ്ണൻ

നാക്ക് പിഴവിന് കേസെടുക്കുകയാണെങ്കിൽ രാഹുൽ ഗാന്ധിക്കെതിരെയും കേസെടുക്കണം

Update: 2025-09-30 09:12 GMT

ബി.ഗോപാലകൃഷ്ണൻ Photo| MediaOne

കൊച്ചി: ചാനൽ ചർച്ചയിലെ നാക്ക് പിഴയുടെ പേരിൽ ബിജെപി പ്രവർത്തകരെയും നേതാക്കളെയും കേസിൽ കുടുക്കാൻ നോക്കുകയാണെന്ന് ബിജെപി നേതാവ് ബി. ഗോപാലകൃഷ്ണൻ. പ്രിൻ്റു മഹാദേവനെ പാർട്ടി വക്താവ് സ്ഥാനത്തു നിന്നും മാറ്റി. നാക്കുപിഴയെ നാക്ക് പിഴയായി കാണണമെന്നും ഗോപാലകൃഷ്ണൻ പറഞ്ഞു.

നാക്ക് പിഴവിന് കേസെടുക്കുകയാണെങ്കിൽ രാഹുൽ ഗാന്ധിക്കെതിരെയും കേസെടുക്കണം. വി.ഡി സതീശനെതിരെയും പിണറായി വിജയനെതിരെയും കേസെടുക്കണം. പ്രിൻ്റു മഹാദേവനെ പാർട്ടി വക്താവ് സ്ഥാനത്തു നിന്നും മാറ്റി. ഈ കേസിന്‍റെ പേരിൽ ബിജെപി റെയ്ഡ് ചെയ്യാൻ വന്നാൽ ഒരു കോൺഗ്രസുകാരനെയും വീട്ടിൽ കിടത്തി ഉറക്കില്ല. കോൺഗ്രസുകാർ വല്ലാതെ ഈ വിഷയത്തിൽ തിളയ്ക്കണ്ട.

Advertising
Advertising

നേപ്പാളിലെ പോലെ ബംഗ്ലാദേശിലെയും പോലെ ഇന്ത്യയിലും ബിജെപി നേതാക്കളെ അടിച്ചോടിക്കണം എന്നുപറഞ്ഞ അരുന്ധതി റോയ്ക്കെതിരെ കേസെടുക്കാൻ പിണറായി വിജയന് സാധിക്കുമോ? പ്രിന്‍റു പാവം ചെറുപ്പക്കാരനാണ്. പ്രിന്‍റുവിന്‍റെ പേരിൽ ബിജെപി പ്രവർത്തകരുടെ വീട്ടിൽ കയറി വേട്ടയാടിയാൽ ചൂലിൽ ചാണകം മുക്കി പൊലീസിനെ അടിക്കും. ടവർ ലൊക്കേഷന്‍റെ പേരിൽ ബിജെപി നേതാക്കളുടെയും ഓഫീസിലും വന്നാൽ ഒറ്റ കോൺഗ്രസുകാരെയും ഉറക്കില്ല. മര്യാദ എങ്കിൽ മര്യാദ. ഇല്ലെങ്കിൽ ചാണകവെള്ളവും ചൂലും വീട്ടിലുണ്ടെന്നും ഗോപാലകൃഷ്ണൻ കൊച്ചിയിൽ വാര്‍ത്താസമ്മേളനത്തിൽ പറഞ്ഞു. 


Full View



Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News