ബാലുശ്ശേരി ഭര്‍തൃ വീട്ടില്‍ യുവതി ജീവനൊടുക്കിയ സംഭവം: ഭര്‍ത്താവിന്റെ കുടുംബത്തിനെതിരെ ബന്ധുക്കള്‍

വായ്പ തിരിച്ചു ചോദിച്ചപ്പോള്‍ മാനസികമായി പീഡിപ്പിച്ചെന്ന് ബന്ധുക്കള്‍

Update: 2025-08-06 04:13 GMT

കോഴിക്കോട്: ബാലുശ്ശേരിയില്‍ ഭര്‍തൃ വീട്ടില്‍ യുവതി ആത്മഹത്യ ചെയ്തതില്‍ ഭര്‍ത്താവിന്റെ കുടുംബത്തിനെതിരെ യുവതിയുടെ കുടുംബം. ഭര്‍ത്താവിന് എടുത്ത് നല്‍കിയ വായ്പ തിരിച്ചു ചോദിച്ചപ്പോള്‍ മാനസികമായി പീഡിപ്പിച്ചെന്ന് ബന്ധുക്കള്‍ പറയുന്നു.

ഭര്‍ത്താവിന്റെ അമ്മയും സഹോദരിമാരും നിരന്തരം യുവതിയെ മാനസികമായി പീഡിപ്പിച്ചിരുന്നു. മരണത്തില്‍ അസ്വാഭാവികത ഉണ്ടെന്നും ബന്ധുക്കള്‍ പറയുന്നു. അന്വേഷണം ആവശ്യപ്പെട്ട് ബാലുശ്ശേരി പൊലീസില്‍ കുടുംബം പരാതി നല്‍കി.

പെണ്‍കുട്ടിയുടെ മൃതദേഹം ഭര്‍തൃ വീട്ടുകാരെ കാണിക്കില്ലെന്നും യുവതിയുടെ കുടുംബം. ഇന്നലെയാണ് ജിസ്‌നയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

Tags:    

Writer - അഞ്ജലി ശ്രീജിതാരാജ്

വെബ് ജേണലിസ്റ്റ്, മീഡിയവൺ

വെബ് ജേണലിസ്റ്റ്, മീഡിയവൺ

Editor - അഞ്ജലി ശ്രീജിതാരാജ്

വെബ് ജേണലിസ്റ്റ്, മീഡിയവൺ

വെബ് ജേണലിസ്റ്റ്, മീഡിയവൺ

By - Web Desk

contributor

Similar News