ബാങ്ക് ലോൺ തരപ്പെടുത്താമെന്നു പറഞ്ഞു തട്ടിപ്പ്; സ്ഥാപന ഉടമ മുങ്ങി

കോഴിക്കോട് കുന്ദമംഗലത്തെ ഫിന്‍ സ്റ്റോര്‍ എന്ന സ്ഥാപനത്തിന്‍റെ ഉടമയാണ് മുങ്ങിയത്

Update: 2021-11-03 01:51 GMT

ബാങ്ക് ലോണ്‍ തരപ്പെടുത്തിക്കൊടുക്കുമെന്ന് വാഗ്ദാനം ചെയ്ത് തട്ടിപ്പ്. പണവും രേഖകളും വാങ്ങി സ്ഥാപന ഉടമ മുങ്ങി. കോഴിക്കോട് കുന്ദമംഗലത്തെ ഫിന്‍ സ്റ്റോര്‍ എന്ന സ്ഥാപനത്തിന്‍റെ ഉടമയാണ് മുങ്ങിയത്. ഇടപാടുകാരുടേയും ജീവനക്കാരുടേയും പരാതിയില്‍ ഉടമക്കെതിരെ കേസെടുത്തു.

മൂന്നു മാസത്തിനുള്ളില്‍‌ ലോണ്‍ സംഘടിപ്പിച്ചു കൊടുക്കുമെന്ന് വാഗ്ദാനം ചെയ്താണ് ഫിന്‍ സ്റ്റോര്‍ എന്ന സ്ഥാപനം കുന്ദമംഗലത്ത് തുടങ്ങിയത്. മൂന്ന് ഓഫീസുകളിലായി പതിനഞ്ചോളം ജീവനക്കാരെയും നിയമിച്ചു. ഇവരെ ഉപയോഗിച്ച് ലോണ്‍ ആവശ്യമുള്ളവരെ കണ്ടെത്തി. ആയിരം രൂപയായിരുന്നു പ്രൊസസിംഗ് ഫീസായി ഈടാക്കിയത്.

Advertising
Advertising

ആളുകളില്‍ നിന്നും ആധാര്‍ കാര്‍ഡിന്‍റെയും ബാങ്ക് പാസ് ബുക്കിന്‍റെയും പകര്‍പ്പുകള്‍ക്ക് പുറമേ വെള്ളക്കടലാസുകളില്‍ ഒപ്പിട്ടു വാങ്ങി. ഇതിനു പിന്നാലെ രണ്ടു ദിവസം മുമ്പ് ഉടമയായ അരുണ്‍ ദാസ് സ്ഥാപനങ്ങള്‍ പൂട്ടി സ്ഥലം വിട്ടെന്നാണ് പരാതിക്കാര്‍ പറയുന്നത്. അരുണ്‍ദാസും ഒപ്പമുണ്ടായിരുന്ന റനീഷ് എന്നയാളും കബളിപ്പിച്ചെന്നാണ് ജീവനക്കാര്‍ പറയുന്നത്. അരുണ്‍ സ്ഥാപനം പൂട്ടി പോയപ്പോഴാണ് തട്ടിപ്പുകാരനാണെന്ന് മനസിലായത്. അരുണ്‍ദാസിനും റനീഷിനുമെതിരെ കുന്ദമംഗലം പൊലീസ് വഞ്ചനാക്കുറ്റത്തിന് കേസെടുത്തു. അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് പറഞ്ഞു. 


Full View


Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News