മദ്യശാലകൾ നാളെ തുറന്നു പ്രവര്‍ത്തിക്കില്ല

മദ്യശാലകൾ നാളെ തുറന്നു പ്രവർത്തിക്കുമെന്ന് ബെവ്കോ നേരത്തെ അറിയിച്ചിരുന്നു

Update: 2021-07-17 18:06 GMT
Editor : ijas

സംസ്ഥാനത്തെ മദ്യശാലകൾ നാളെ തുറന്ന് പ്രവര്‍ത്തിക്കില്ല. സർക്കാർ വിജ്ഞാപനത്തിൽ ഇളവ് ഇല്ലാത്തതിനാലാണ് തീരുമാനം. മദ്യശാലകൾ നാളെ തുറന്നു പ്രവർത്തിക്കുമെന്ന് ബെവ്കോ നേരത്തെ അറിയിച്ചിരുന്നു.

സംസ്ഥാനത്ത് നാളെ സമ്പൂര്‍ണ ലോക്ഡൗണ്‍ ആയതിനാല്‍ കടകള്‍ തുറക്കാന്‍ അനുവദിക്കില്ലെന്നാണ് വ്യാപാരികളുമായുള്ള ചര്‍ച്ചയില്‍ സര്‍ക്കാര്‍ പറഞ്ഞിരുന്നത്. ഇതിന് പിന്നാലെയാണ് ബെവ്‌കോ ഔട്ട്‌ലെറ്റുകള്‍ തുറക്കാന്‍ തീരുമാനിച്ചിരുന്നത്. ഈ തീരുമാനമാണ് സര്‍ക്കാര്‍ പിന്‍വലിച്ചത്. ബലിപെരുന്നാള്‍ കച്ചവടത്തിനായി ശനിയും ഞായറും അടക്കമുള്ള ദിവസങ്ങളില്‍ കടകള്‍ തുറക്കാന്‍ അനുവദിക്കണം എന്ന് വ്യാപാരികള്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ സമ്പൂര്‍ണ ലോക്ഡൗണ്‍ എന്ന കാരണം ചൂണ്ടിക്കാട്ടി സര്‍ക്കാര്‍ അനുമതി നിഷേധിക്കുകയായിരുന്നു. ഇതിനെ തുടര്‍ന്ന് വന്‍ തിരിക്കാണ് കഴിഞ്ഞ ദിവസം കടകളില്‍ അനുഭവപ്പെട്ടത്.

Tags:    

Editor - ijas

contributor

Similar News