സഭക്ക് തിരിച്ചറിവ് ലഭിച്ചു, ബിജെപിയോടുള്ള സമീപനത്തിൽ ഇത് മാനദണ്ഡമായിരിക്കും: കർദിനാൾ ബസേലിയോസ് ക്ലീമിസ് ബാവ

നീതിയുടെ ഒടുവിലത്തെ അടയാളം കന്യാസ്ത്രീകൾ നിരപരാധികളെന്ന് പൊതുസമൂഹത്തെ അറിയിച്ച് അവസാനിപ്പിക്കണമെന്നും ക്ലീമിസ് ബാവ പറഞ്ഞു.

Update: 2025-08-02 09:02 GMT

തിരുവനന്തപുരം: കന്യാസ്ത്രീകൾക്ക് ജാമ്യം ലഭിച്ചതിനെ സ്വാഗതം ചെയ്ത് കെസിബിസി അധ്യക്ഷൻ കർദിനാൾ ബസേലിയോസ് ക്ലീമിസ് ബാവ. ജാമ്യം ലഭിച്ചുവെന്നത് സന്തോഷകരമായ വാർത്തയാണ്. ജാമ്യത്തിന് വേണ്ടി സഹായിച്ച എല്ലാവരോടും നന്ദിയുണ്ടെന്നും ക്ലീമിസ് ബാവ പറഞ്ഞു.

കന്യാസ്ത്രീകൾക്ക് ലഭിച്ചത് താത്കാലികമായ ആശ്വാസമാണ്. വിഷയം പരിഹരിക്കപ്പെടുന്നില്ല. മനസ്സ് തുറന്ന് മുൻവിധിയില്ലാതെ കോടതി ഈ വിഷയം പഠിക്കട്ടെ. രാജ്യത്തെ കോടതിയിൽ നമുക്ക് എല്ലാവർക്കും വലിയ വിശ്വാസമുണ്ട്. സഭക്ക് തിരിച്ചറിവ് ലഭിച്ചു. ബിജെപിയോടുള്ള സമീപനത്തിൽ ഇത് മാനദണ്ഡമായിരിക്കും. അക്കാര്യം താൻ മറച്ചുവെക്കുന്നില്ല. നീതിയുടെ ഒടുവിലത്തെ അടയാളം കന്യാസ്ത്രീകൾ നിരപരാധികളെന്ന് പൊതുസമൂഹത്തെ അറിയിച്ച് അവസാനിപ്പിക്കണമെന്നും ക്ലീമിസ് ബാവ പറഞ്ഞു.

Full View

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News