മലപ്പുറം തിരുവാലിയിൽ വവ്വാലുകൾ കൂട്ടത്തോടെ ചത്തു; സ്രവം പരിശോധനക്കയച്ചു

വവ്വാലുകൾ ചത്തത് കനത്ത ചൂട് കാരണമാകാമെന്നാണ് പ്രാഥമിക നിഗമനം

Update: 2025-03-13 07:15 GMT
Editor : ലിസി. പി | By : Web Desk

മലപ്പുറം: തിരുവാലിയിൽ കൂട്ടത്തോടെ ചത്ത വവ്വാലുകളുടെ സ്രവം പരിശോധനക്കയച്ചു.സാമ്പിൾ പൂനൈ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്കാണ് സാമ്പിളുകൾ അയച്ചത്. തിരുവാലിയിലെ പൂന്തോട്ടം എന്ന സ്ഥലത്തെ കാഞ്ഞിരമരത്തിലാണ് 15 വവ്വാലുകള്‍ ചത്തത്.

അതേസമയം, വവ്വാലുകൾ ചത്തത് കനത്ത ചൂട് കാരണമാകാമെന്നാണ് പ്രാഥമിക നിഗമനം. കഴിഞ്ഞ വർഷം തിരുവാലിയിൽ നിപ ബാധിച്ച് യുവാവ് മരിച്ചിരുന്നു. ഇതിന്‍റെ കൂടി പശ്ചാത്തലത്തിലാണ് ആരോഗ്യവകുപ്പും വനംവകുപ്പും പ്രദേശത്ത് പരിശോധന നടത്തിയത്. നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് അധികൃതര്‍ പറയുന്നത്. 

Full View

Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

By - Web Desk

contributor

Similar News