'മുസ്‌ലിം ജനവിഭാഗത്തെ രണ്ടാംതര പൗരന്മാരായി കാണാന്‍ രാജ്യത്ത് ശ്രമം നടക്കുന്നു': മുഖ്യമന്ത്രി

കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാര്‍ നയിക്കുന്ന കേരളയാത്രയുടെ സമാപന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി

Update: 2026-01-16 16:32 GMT

തിരുവനന്തപുരം: മുസ്‌ലിം ജനവിഭാഗത്തെ രണ്ടാംതര പൗരന്മാരായി കാണാന്‍ രാജ്യത്ത് ശ്രമം നടക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മുസ്‌ലിം ആരാധനാലയങ്ങളും വീടുകളും ലക്ഷ്യമിട്ട് ബുള്‍ഡോസറുകള്‍ നീങ്ങുകയാണ്. പൗരതവ ഭേദഗതി നിയമം വിവേചനത്തിന്റെ ഉദാഹരണമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാര്‍ നയിക്കുന്ന കേരളയാത്രയുടെ സമാപന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

'രാജ്യവ്യാപകമായി മുസ്‌ലിം ജനവിഭാഗം വേട്ടയാടപ്പെടുകയാണ്. ന്യൂനപക്ഷത്തിന് വേണ്ടി ശബ്ദമുയര്‍ത്തുന്നത് അവര്‍ വേട്ടയാടപ്പെടുന്ന ഇടങ്ങളിലേക്ക് ഓടിയെത്തുന്ന ഇടതുപക്ഷം. ക്രൈസ്തവ വിഭാഗങ്ങള്‍ക്ക് എതിരെയും ആക്രമങ്ങള്‍ വര്‍ധിച്ചിരിക്കുകയാണ്. ഉത്തര്‍പ്രദേശ,് മധ്യപ്രദേശ്, കര്‍ണാടക തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിലവില്‍ വന്ന മതപരിവര്‍ത്തന നിരോധന നിയമങ്ങള്‍ ന്യൂനപക്ഷങ്ങളെ അക്രമിക്കാനുള്ള കാരണമായി. രാജ്യത്ത് ന്യൂനപക്ഷങ്ങളുടെ ജീവിതം ദുസ്സഹമായിരിക്കുകയാണ്.'

Advertising
Advertising

'വര്‍ഗീയതയുമായി ഒരു തരത്തിലുമുള്ള വിട്ടുവീഴ്ചയും സ്വീകരിക്കാന്‍ പാടില്ല. മതനിരപേക്ഷത ശക്തമായി നിലനില്‍ക്കണം. വര്‍ഗീയതയെ നേരിടാന്‍ മറ്റൊരു വര്‍ഗീയത രൂപംകൊണ്ടാല്‍ അത് വര്‍ഗീയതയെ ശക്തിപ്പെടുത്തുകയെയുള്ളൂ'. മുഖ്യമന്ത്രി വ്യക്തമാക്കി.

'വര്‍ഗീയതയുമായി ഒരു നിലക്കും വിട്ടുവീഴ്ച ചെയ്യരുത്. ഒരു വര്‍ഗീയതയെ നേരിടാന്‍ മറ്റൊരു വര്‍ഗീയത കൊണ്ട് കഴിയില്ല. അത് രൂപം കൊള്ളുകയാണെങ്കില്‍ വര്‍ഗീയതയെ ശക്തിപ്പെടുത്തും. അത് ഞങ്ങള്‍ നേരിട്ടുകൊള്ളാമെന്ന് ന്യൂനപക്ഷം വിചാരിച്ചാല്‍ ആത്മഹത്യാപരമെന്നേ പറയാനുള്ളൂ. ഏത് വര്‍ഗീയതയാണെങ്കിലും മൃദുസമീപനം പാടില്ല. സംഘടനാപരമായ തര്‍ക്കങ്ങള്‍ കൊണ്ടുള്ള ആക്രമണങ്ങള്‍ കേരളത്തിലുണ്ടായിട്ടുണ്ട്. എന്നാല്‍ കഴിഞ്ഞ പത്ത് വര്‍ഷമായി കേരളത്തില്‍ സംഘര്‍ഷങ്ങളില്ല. തെറ്റ് ചെയ്തവരെ സംരക്ഷിക്കില്ലെന്ന് നിലപാടെടുത്തതിനാലാണത്'. മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

ഈ ഒത്തുചേരല്‍ രാഷ്ട്രീയ മുതലെടുപ്പ് ആയി കാണരുതെന്നും തങ്ങള്‍ക്ക് പ്രത്യേക രാഷ്ട്രീയമില്ലെന്നും കാന്തപുരം അബൂബക്കര്‍ മുസ്‌ലിയാര്‍ പറഞ്ഞു.

'തങ്ങള്‍ക്ക് പ്രത്യേക രാഷ്ട്രീയമില്ല. സ്‌നേഹത്തിന്റെയും സാഹോദര്യത്തിന്റെയും സംഗമമാണിത്. എല്ലാ സംസ്‌കാരവും നിലനിര്‍ത്തി മറ്റുള്ള സമുദായവുമായി ഒത്തുപോകുന്നതാണ് തങ്ങളുടെ നിലപാട്'. ഐക്യവും സന്തോഷവും ഇവിടെയുണ്ടാകണമെന്നും രാജ്യത്തിന്റെ നന്മക്കായി അത് ഉപയോഗിക്കണമെന്നും അബൂബക്കര്‍ മുസ്‌ലിയാര്‍ കൂട്ടിച്ചേര്‍ത്തു.

Tags:    

Writer - അൻഫസ് കൊണ്ടോട്ടി

Web Journalist

2025 ആഗസ്റ്റ് മുതൽ മീഡിയവൺ ഓൺലൈനിൽ ട്രെയിനീ ജേർണലിസ്റ്റ്. ഇംഗ്ലീഷിൽ ബിരുദവും കോഴിക്കോട് മീഡിയവൺ അക്കാദമിയിൽ നിന്ന് കൺവേർജൻസ് ജേർണലിസത്തിൽ പിജി ഡിപ്ലോമയും. കേരള, ദേശീയ, അന്തർദേശീയ വാർത്തകളും കായികം, ആരോഗ്യം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി ലേഖനങ്ങളും അഭിമുഖങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്

Editor - അൻഫസ് കൊണ്ടോട്ടി

Web Journalist

2025 ആഗസ്റ്റ് മുതൽ മീഡിയവൺ ഓൺലൈനിൽ ട്രെയിനീ ജേർണലിസ്റ്റ്. ഇംഗ്ലീഷിൽ ബിരുദവും കോഴിക്കോട് മീഡിയവൺ അക്കാദമിയിൽ നിന്ന് കൺവേർജൻസ് ജേർണലിസത്തിൽ പിജി ഡിപ്ലോമയും. കേരള, ദേശീയ, അന്തർദേശീയ വാർത്തകളും കായികം, ആരോഗ്യം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി ലേഖനങ്ങളും അഭിമുഖങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്

By - Web Desk

contributor

Similar News