ബത്തേരി സ്ഫോടനം: പരിക്കേറ്റ മൂന്നാമത്തെ കുട്ടിയും മരിച്ചു

ഏപ്രിൽ 22 നാണ് ബത്തേരി കാരക്കണ്ടിക്ക് സമീപം ആളൊഴിഞ്ഞ വീട്ടിൽ സ്ഫോടനമുണ്ടായത്.

Update: 2021-05-07 06:27 GMT
By : Web Desk

വയനാട് സുൽത്താൻ ബത്തേരി സ്ഫോടക വസ്തുക്കള്‍ പൊട്ടിത്തെറിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന മൂന്നാമത്തെ കുട്ടിയും മരിച്ചു. കാരക്കണ്ടി സ്വദേശിയായ ചപ്പങ്ങൽ വീട്ടിൽ ജലീലിന്‍റെ മകൻ ഫെബിൻ ഫിറോസ് (14) ആണ് ഇന്ന് പുലർച്ചയോടെ മരിച്ചത്.

ഏപ്രിൽ 22 നാണ് ബത്തേരി കാരക്കണ്ടിക്ക് സമീപം ആളൊഴിഞ്ഞ വീട്ടിൽ സ്ഫോടനമുണ്ടായത്. സംഭവത്തിൽ ഫെബിനൊപ്പമുണ്ടായ മുരളി (16), അജ്മല്‍ (14) എന്നിവർ ഏപ്രിൽ 26 ന് മരിച്ചിരുന്നു.



ഏപ്രില്‍ 22 ന് ഉച്ചയ്ക്ക് ഒരു മണിയോടെയാണ് മണ്ണാര്‍ക്കാട് സ്വദേശിയുടെ ഉടമസ്ഥതയിലുള്ള ഒരു ആളൊഴിഞ്ഞ ഷെഡ്ഢിനുള്ളില്‍ സ്ഫോടനമുണ്ടായത്. സ്ഫോടനത്തില്‍ പ്രദേശവാസികളായ ഫെബിനും മുരിക്കും അജ്മലിനും പരിക്കേല്‍ക്കുകയായിരുന്നു. 


Full View


Tags:    

By - Web Desk

contributor

Similar News