കേന്ദ്ര നയങ്ങൾക്കെതിരെ തൊഴിലാളി സംഘടനകൾ പ്രഖ്യാപിച്ച ദേശീയ പണിമുടക്ക് തുടങ്ങി

തിരുവനന്തപുരത്തും കൊച്ചിയിലും തൃശൂരും കൊല്ലത്തും ksrtc ബസുകൾ തടഞ്ഞു

Update: 2025-07-09 02:18 GMT
Editor : Lissy P | By : Web Desk

representative image

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ കര്‍ഷക-തൊഴിലാളി വിരുദ്ധ നയങ്ങള്‍ക്കെതിരായ അഖിലേന്ത്യാ പണിമുടക്ക് തുടങ്ങി. ലേബര്‍ കോഡുകള്‍ പിന്‍വലിക്കുക, തൊഴില്‍ സമയം, വേതനം തുടങ്ങീ തൊഴിലാളികളുടെ അവകാശങ്ങള്‍ നിഷേധിക്കുന്ന നരേന്ദ്രമോദി സര്‍ക്കാരിനെതിരെയാണ് സംയുക്ത തൊഴിലാളി സംഘടനകളുടെ പ്രതിഷേധം. 24 മണിക്കൂർ നീണ്ടുനിൽക്കുന്ന പണിമുടക്കിൽ കര്‍ഷകരും തൊഴിലാളികളും യുവജനസംഘടനകളും വിദ്യാര്‍ഥികളും സാമൂഹ്യ സംഘടനകളും ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചിട്ടുണ്ട്.

കേരളത്തിൽ കെഎസ്ആര്‍ടിസി സർവീസുകളടക്കം സ്തംഭിക്കും.  കൊച്ചിയിൽ സമരക്കാർ കോഴിക്കോട്ടേക്ക് പോകേണ്ട AC ലോ ഫ്ലോർ ബസ് തടഞ്ഞു. പുലര്‍ച്ചെ അഞ്ചുമണിക്ക്  കോഴിക്കോട്ടേക്ക് പോകേണ്ട ബസാണ് തടഞ്ഞത്.

Advertising
Advertising

കൊല്ലം ഡിപ്പോയിൽ നിന്ന് പുറപ്പെടാനിരുന്ന മൂന്നാർ, എറണാകുളം അമൃത സർവീസുകളും സമരക്കാര്‍ തടഞ്ഞു. റിസർവേഷനിൽ യാത്രക്കാർ ഉൾപ്പടെ ബസിനുള്ളിനുണ്ടായിരുന്നത്.സമരാനുകൂലികൾ കൊടികുത്തി ബസ് തടയുകയായിരുന്നു.

കോഴിക്കോട് ജില്ലയിൽ ആദ്യ മണിക്കൂറുകളിൽ പണിമുടക്ക് പൂർണമായിരുന്നു. സ്വകാര്യ ബസുകളും കെഎസ്ആര്‍ടിസിയും സർവീസ് നടത്തുന്നില്ല. പണിമുടക്കിയ തൊഴിലാളികളും ജീവനക്കാരും വിവിധ കേന്ദ്രങ്ങളിൽ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കും.

Full View


Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News