ഭാരതാംബ ചിത്ര വിവാദം; വിട്ടുവീഴ്ച വേണ്ടെന്ന നിലപാടിൽ ഗവർണറും സർക്കാരും

മന്ത്രി വി. ശിവൻകുട്ടിയോടുള്ള അതൃപ്തി ഗവർണർ മുഖ്യമന്ത്രിയെ അറിയിച്ചാൽ ഭരണഘടനാ കീഴ്വഴക്കം ചൂണ്ടിക്കാട്ടി മറുപടി നൽകും

Update: 2025-06-20 01:58 GMT
Editor : Jaisy Thomas | By : Web Desk

തിരുവനന്തപുരം: ഭാരതാംബ ചിത്ര വിവാദത്തിൽ വിട്ടുവീഴ്ച വേണ്ടെന്ന നിലപാടിൽ ഗവർണറും സർക്കാരും. മന്ത്രി വി. ശിവൻകുട്ടിയോടുള്ള അതൃപ്തി ഗവർണർ മുഖ്യമന്ത്രിയെ അറിയിച്ചാൽ ഭരണഘടനാ കീഴ്വഴക്കം ചൂണ്ടിക്കാട്ടി മറുപടി നൽകും. ശിവൻകുട്ടിയുടെ കടുത്ത വിമർശനം സിപിഎം ഇനി സ്വീകരിക്കാൻ പോകുന്ന രാഷ്ട്രീയ നിലപാടുകളുടെ തുടക്കമെന്നാണ് രാജ്ഭവന്‍റെ വിലയിരുത്തൽ.

പൊതുപരിപാടികളിൽ ഭാരതാംബ ചിത്രം വെക്കാനുള്ള ഗവർണറുടെ തീരുമാനത്തിൽ രാജഭവനിൽ എത്തിയാണ് മന്ത്രി വി. ശിവൻകുട്ടി എതിർപ്പറിയിച്ചത്. അതിന് ശേഷവും ശിവൻകുട്ടി കടുത്ത വിമർശനം തുടർന്നു. ഇത് ഭാരതാംബ വിഷയത്തിൽ സിപിഐഎം ഗവർണറോട് വരും ദിവസങ്ങളിൽ സ്വീകരിക്കാൻ പോകുന്ന രാഷ്ട്രീയ നിലപാടാണ് . പൊതുപരിപാടികളിൽ ഭാരതാംബ ചിത്രം വേണമെന്ന നിലപാടിൽ നിന്ന് ഗവർണർ പിന്മാരും എന്നായിരുന്നു സർക്കാർ കരുതിയത്. എന്നാൽ ഗവർണർ വാശി തുടർന്നത്തോടെയാണ്

Advertising
Advertising

ചിത്രം എടുത്തു മാറ്റണമെന്ന കടുത്ത നിലപാടിലേക്ക് സിപിഎം എത്തിയത്. ശിവൻകുട്ടിക്കെതിരെ കടുത്ത നിലപാടുമായി വാർത്താക്കുറിപ്പ് ഇറക്കിയ രാജ്ഭവൻ അതൃപ്തി മുഖ്യമന്ത്രിയെ അറിയിച്ചാൽ ഭരണഘടന കീഴ്വഴക്കം ചൂണ്ടിക്കാട്ടി സർക്കാർ മറുപടി നൽകും. രാജ്ഭവനോട് സർക്കാർ തുടർന്ന് സ്വീകരിക്കാൻ പോകുന്ന രാഷ്ട്രീയ നിലപാടായാണ് വിമർശനത്തെ രാജ്ഭവനും കാണുന്നത്. സർക്കാരുമായി സംയമന പാതയിൽ ആയിരുന്ന ഗവർണർ ഭാരതാംബ വിഷയത്തിലും സർക്കാരിനെതിരെ കടുത്ത നിലപാട് സ്വീകരിച്ചിട്ടില്ല. പുതിയ വിവാദങ്ങളുടെ പശ്ചാത്തലത്തിൽ ഗവർണർ തുറന്ന പോരിനിറങ്ങുമോ എന്നതാണ് കാത്തിരുന്നറിയേണ്ടത്. 


Full View


Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News