ഭാരതാംബ: ഗവർണറുടെ ഹിന്ദുത്വവത്ക്കരണം അനുവദിക്കില്ല, ചെറുത്തുതോൽപ്പിക്കും- ഫ്രറ്റേണിറ്റി മൂവ്മെൻ്റ്

ഗവർണറുടെ ഹിന്ദുത്വവത്ക്കരണ ശ്രമങ്ങൾക്കെതിരെ തെരുവുകളിലും കാമ്പസുകളിലും ശക്തമായ പ്രതിഷേധ, പ്രതിരോധ പരിപാടികൾ സംഘടിപ്പിക്കുമെന്നും ഫ്രറ്റേണിറ്റി

Update: 2025-06-26 06:43 GMT

തിരുവനന്തപുരം: രാജ്ഭവന് പിന്നാലെ കേരള സർവകലാശാലയിലും ഭാരതാംബയെ പ്രതിഷ്ഠിച്ച് ഗവർണർ നടത്തുന്ന ഹിന്ദുത്വവത്ക്കരണ ശ്രമങ്ങളെ ചെറുത്തുതോൽപ്പിക്കുമെന്ന് ഫ്രറ്റേണിറ്റി മൂവ്മെൻ്റ് സംസ്ഥാന സെക്രട്ടറിയേറ്റ്. സംഘ്പരിവാറിൻ്റെ തണലോടെ ആർഎസ് എസുകാരനായ ആർലേക്കർ നടത്തുന്ന കാവി അജണ്ടകൾ കേരള മണ്ണ് വെച്ചുപൊറുപ്പിക്കില്ല. തൻ്റെ മുൻഗാമിയായ ആരിഫ് മുഹമ്മദ് ഖാൻ്റെ പാത പിന്തുടരുകയാണ് ആർലേക്കർ.

ഗവർണർമാരെ മുൻ നിർത്തി ബിജെപിയിതര സർക്കാറുകളുള്ള സംസ്ഥാനങ്ങളുടെ അധികാരങ്ങളിൽ കൈകടത്തുന്ന കേന്ദ്ര സർക്കാർ നടപടി ആർലേക്കറിലൂടെ കൂടുതൽ ശക്തമായി നടപ്പാക്കാൻ ശ്രമിക്കുകയാണ്.

ആർഎസ്എസ് കാര്യാലയത്തിൽ സ്ഥാപിക്കേണ്ട പ്രതിഷ്ഠകളും ചിഹ്നങ്ങളും കേരളീയ പൊതുമണ്ഡലത്തിലേക്കും സർവകലാശാലകളിലേക്കും വ്യാപിപ്പിക്കാമെന്ന ഗവർണറുടെ താത്പര്യം വ്യാമോഹം മാത്രമാണെന്നും ഗവർണറുടെ ഹിന്ദുത്വവത്ക്കരണ ശ്രമങ്ങൾക്കെതിരെ തെരുവുകളിലും കാമ്പസുകളിലും ശക്തമായ പ്രതിഷേധ, പ്രതിരോധ പരിപാടികൾ സംഘടിപ്പിക്കുമെന്നും ഫ്രറ്റേണിറ്റി സംസ്ഥാന പ്രസിഡൻ്റ് നഈം ഗഫൂർ കൂട്ടിച്ചേർത്തു.

Tags:    

Writer - അനസ് അസീന്‍

contributor

Editor - അനസ് അസീന്‍

contributor

By - Web Desk

contributor

Similar News