കൊച്ചി വിമാനത്താവളത്തിൽ ജോലി വാഗ്ദാനം ചെയ്ത് വൻ തട്ടിപ്പ്: നിരവധി യുവാക്കളിൽ നിന്ന് ലക്ഷങ്ങൾ തട്ടി

ഉയർന്ന തസ്തികകളിലേക്ക് നേരിട്ട് നിയമനം നൽകുമെന്ന് വിശ്വസിപ്പിച്ചാണ് തട്ടിപ്പ്. പണം നഷ്ടമായവർ നൽകിയ പരാതിയിൽ മലപ്പുറത്ത് ഒരാൾ പിടിയിലായി.

Update: 2021-08-16 03:13 GMT

കൊച്ചി വിമാനത്താവളത്തിൽ ജോലി വാഗ്ദാനം ചെയ്ത് വൻ തട്ടിപ്പ്. നിരവധി യുവാക്കളിൽ നിന്ന് ലക്ഷങ്ങൾ തട്ടി. ഉയർന്ന തസ്തികകളിലേക്ക് നേരിട്ട് നിയമനം നൽകുമെന്ന് വിശ്വസിപ്പിച്ചാണ് തട്ടിപ്പ്. പണം നഷ്ടമായവർ നൽകിയ പരാതിയിൽ മലപ്പുറത്ത് ഒരാൾ പിടിയിലായി. തട്ടിപ്പിന് പിന്നിൽ വലിയ സംഘമെന്ന് തട്ടിപ്പിനിരയായ യുവാവ് മീഡിയവണിനോട് വെളിപ്പെടുത്തി.

സിയാലിന്റെ ഓഫർ ലെറ്റർ അടക്കം നൽകി ഉയർന്ന തസ്തികകളിലേക്ക് നേരിട്ട് നിയമനം എന്ന് വിശ്വസിപ്പിച്ചാണ് തട്ടിപ്പ്. ജോലി പ്രമുഖ വ്യവസായിയുടെ ബന്ധുവിന്റെ പരിചയത്തിലെന്നും ധരിപ്പിച്ചു. പണം നഷ്ടമായവർ മലപ്പുറം പൊലീസിൽ നല്‍കിയ പരാതിയെ തുടര്‍ന്നാണ് ഒരാളെ പിടികൂടുന്നത്. മലപ്പുറം ചെമ്മൻകടവ് സ്വദേശി രവീന്ദ്രനാണ് പിടിയിലായത്.  

More to Watch: 

Full View

Tags:    

Writer - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

Editor - റിഷാദ് അലി

By - Web Desk

contributor

Similar News